എസ് ഡിപിഐ കണ്ണൂര്‍ കോര്‍പറേഷനിലെ 25 ഡിവിഷനുകളില്‍ മല്‍സരിക്കും

കണ്ണൂര്‍: ആസന്നമായ തദ്ദേശ തിരഞ്ഞെടുപ്പില്‍ കണ്ണൂര്‍ കോര്‍പറേഷനിലെ 25 ഡിവഷനുകളില്‍ സ്ഥാനാര്‍ഥി ലിസ്റ്റ് തയ്യാറായതായി എസ് ഡിപിഐ കണ്ണൂര്‍ കോര്‍പറേഷന്‍ തിരഞ്ഞെടുപ്പ് കമ്മിറ്റി ഭാരവാഹികള്‍ അറിയിച്ചു. കോര്‍പറേഷന്‍ ഓഫിസ് കേന്ദ്രീകരിച്ച് കഴിഞ്ഞ അഞ്ചുവര്‍ഷം പരസ്പരം അധികാര വടംവലി നടത്തുക മാത്രമാണ് ഇടതു-വലതു മുന്നണികള്‍ ചെയ്തുകൊണ്ടിരുന്നത്. അതിനാല്‍ തന്നെ കോര്‍പറേഷന്‍ പരിധിയിലെ വികസനമുരടിപ്പ് ഏതൊരാള്‍ക്കു വ്യക്തമാവും. അധികാരത്തിനു വേണ്ടി പരസ്പരം പഴിചാരിയും ഇടയ്ക്കിടെ മേയര്‍, ഡെപ്യൂട്ടി മേയര്‍ തിരഞ്ഞെടുപ്പുകള്‍ നടത്തി ഭരണസ്തംഭനമുണ്ടാക്കികയും ജനങ്ങളെ വിഡ്ഢികളാക്കുകയും ചെയ്തവരോട് ജനാധിപത്യപരമായി മറുപടി പറയാന്‍ പൗരന്‍മാര്‍ ബാധ്യസ്ഥരാണ്. വിവേചനമില്ലാത്ത വികസനത്തിന് എസ് ഡിപിഐ സ്ഥാനാര്‍ത്ഥികളെ വിജയിപ്പിക്കണമെന്നും യോഗം അഭ്യര്‍ഥിച്ചു. യോഗത്തില്‍ കണ്ണൂർ മണ്ഡലം പ്രസിഡന്റ്

ഷംസുദ്ദീൻ മൗലവി അധ്യക്ഷ വഹിച്ചു കണ്ണൂർ കോർപ്പറേഷൻ തെരഞ്ഞെടുപ്പ് കമ്മിറ്റി കൺവീനർ ഇക്ബാല്‍ പൂക്കുണ്ടില്‍, ആസാദ് സിറ്റി .ഫാറൂഖ് കക്കാട്,മുസാഫിർ തുടങ്ങിയവർ സംസാരിച്ചു

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: