പയ്യന്നൂരില്‍ ഹോട്ടലുകളിൽ റെയ്ഡ്പഴകിയ ഭക്ഷണം പിടികൂടി

പയ്യന്നൂര്‍: പയ്യന്നൂര്‍ ടൗണിലെ ഹോട്ടലുകളില്‍നിന്നും നഗരസഭ ആരോഗ്യ വിഭാഗം പഴകിയ ഭക്ഷണങ്ങൾ പിടികൂടി.ഇന്ന് രാവിലെ നടത്തിയ പരിശോധനകളിലാണ് നാലുഹോട്ടലുകളില്‍ നിന്ന്് ഇറച്ചിയുള്‍പ്പെടെയുള്ള പഴകിയ ഭക്ഷണ സാധനങ്ങള്‍ പിടികൂടിയത്്.

ടൗണിലെയും പരിസരത്തെയുംഒന്‍പത് ഹോട്ടലുകളില്‍ മിന്നൽ പരിശോധന നടത്തിയ സംഘം നാലുഹോട്ടലുകളില്‍നിന്നാണ് പഴകിയ ഭക്ഷണ സാധനങ്ങള്‍ പിടികൂടിയത്. പഴകിയ ചിക്കൻ, മസാല,കോളിഫ്ളവര്‍, ബിരിയാണി, കടലമാവ്,വൃത്തിഹീനമായ പാത്രങ്ങള്‍,നിരോധിത പ്ലാസ്റ്റിക് കൂടുകള്‍ എന്നിവയാണ് പിടികൂടിയത്.സെൻട്രൽ ബസാറിലെ ഹോട്ടല്‍ ജനത,,ഹോട്ടല്‍ രാജീവ്, ഹോട്ടല്‍ റോയല്‍ കോത്തായി മുക്കികിലെ ഹോട്ടല്‍ താത്തേട്ടി എന്നീ ഹോട്ടലുകളില്‍നിന്നാണ് ഇവ പിടികൂടിയതെന്ന് നഗരസഭ ആരോഗ്യ വിഭാഗം അറിയിച്ചു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: