മൃതദേഹത്തില്‍ നിന്നും ഫോണ്‍ കവര്‍ന്ന സംഭവം: കണ്ണൂരിലെ പോലീസുകാരന് സസ്പെന്‍ഷന്‍

കണ്ണൂര്‍: അന്വേഷണത്തിന്റെ ഭാഗമായി കൊണ്ടുപോയ മൊബൈല്‍ ഫോണ്‍ തിരികെ നല്‍കാതെ കയ്യില്‍ സൂക്ഷിച്ച പോലീസുകാരന് സസ്പെന്ഷന്‍. ചക്കരക്കല്‍ പോലീസ് സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ സുജിത്ത് സി.കെയെയാണ് അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തത്.
മട്ടന്നൂര്‍ കൂടാളിയില്‍ പെണ്‍കുട്ടി ആത്മഹത്യ ചെയ്ത സംഭവത്തില്‍ അന്വേഷണത്തിന്റെ ഭാഗമായി കൊണ്ടുപോയ മൊബൈല്‍ ഫോണ്‍ അന്വേഷണം അവസാനിച്ചിട്ടും തിരികെ നല്‍കിയില്ലെന്ന് ബന്ധുക്കള്‍ ജില്ലാ പോലീസ് മേധാവിക്ക് പരാതി നല്‍കിയിരുന്നു . തുടര്‍ന്ന് സുജി ത്തിനെതിരെ അന്വേഷണം നടത്താന്‍ ഇരിട്ടി എ.എസ്.പി ആനന്ദിനെ നിയമിച്ചതിനു പിന്നാലെയാണ് ജില്ലാ പോലീസ്‌മേധാവിയുടെ നടപടി. ബന്ധുക്കള്‍ പരാതിയുമായി എത്തിയതിയതിനു പിന്നാലെ പെണ്‍കുട്ടിയുടെ വീട്ടിലെത്തി മൊബൈല്‍ ഫോണ്‍ തിരികെ നല്‍കി സുജിത്ത് ക്ഷമാപണം നടത്തിയിരുന്നു.
2018 ഒക്ടോബര്‍ 4 ന് മട്ടന്നൂര്‍ കൂടാളി സ്വദേശികളായ എന്‍.കെ രമേശന്‍- സുമതി ദമ്ബതികളുടെ മകള്‍ സിന്ദൂര (20 ) ആത്മഹത്യ ചെയ്തതിനെ തുടര്‍ന്ന് മട്ടന്നൂര്‍ സ്റ്റേഷനില്‍ സിവില്‍ പോലീസ് ആയിരുന്ന സുജിത്ത് അന്വേഷണത്തിന്റെ ഭാഗമായി പെണ്‍കുട്ടിയുടെ 9200 രൂപയുടെ മൊബൈല്‍ കൊണ്ടുപോവുകയിരുന്നു. ആ സമയത്ത് മട്ടന്നൂര്‍ എസ്.ഐ ആയിരുന്ന ശിവന്‍ ചോടോത്തും സുജിത്തിനൊപ്പം തെളിവെടുപ്പിന് എത്തിയിരുന്നു.
എന്നാല്‍ തെളിവായി ശേഖരിച്ച വസ്തുക്കളുടെ കൂട്ടത്തില്‍ മൊബൈല്‍ ഫോണ്‍ രേഖപ്പെടുത്തിയിരുന്നെങ്കിലും പോലീസ് സ്റ്റേഷനിലോ കോടതിയിലോ സുജിത്ത് ഫോണ്‍ സമര്‍പ്പിച്ചില്ല. പകരം സ്വന്തം കസ്റ്റഡിയില്‍ ഫോണ്‍ സൂക്ഷിച്ചു. പെണ്‍ക്കുട്ടിയുടെ മരണത്തെ കുറിച്ചുളള അന്വേഷണ റിപ്പോര്‍ട്ട് തയ്യാറിക്കിയത് സുജിത്തായിരുന്നതിനാല്‍ എസ്.ഐ മൊബൈല്‍ ഫോണിന്‍െറ കാര്യത്തില്‍ കാര്യമായ ശ്രദ്ധകൊടുത്തിരുന്നില്ല.
അന്വേഷണത്തില്‍ മരണം ആത്മഹത്യആണെന്നും അസ്വാഭാവികത ഒന്നുമില്ലെന്നും കാണിച്ചു പോലീസ് കേസ് അവസാനിപ്പിച്ചു. കേസ് അവസാനിപ്പിച്ചതിനു ശേഷം മൊബൈല്‍ ഫോണ്‍ തിരികെ നല്‍കണമെന്ന് ആവിശ്യപ്പെട്ട് പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ പല തവണ സുജിത്തിനെ സമീപിച്ചെങ്കിലും ഫോണ്‍ തിരികെ നല്‍കാന്‍ കൂട്ടാക്കിയില്ലെന്ന് എസ് പി ക്ക് നല്‍കിയ പരാതിയില്‍ പറയുന്നു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: