മാവോയിസ്റ്റുകള്‍ പോലീസ് വെടിവെയ്പ്പില്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതികരണവുമായി ബിനീഷ് കോടിയേരി

കണ്ണൂര്‍: അട്ടപ്പാടിയിലെ ഉള്‍വനത്തിലുണ്ടായ പോലീസ് വെടിവെയ്പ്പില്‍ മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ നടപടിക്കെതിരെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബനീഷ് കോടിയേരി രംഗത്ത്. മാവോയിസ്റ്റുകളെ വെടിവച്ച്‌ കൊന്നത് കൊണ്ട് മാവോയിസ്റ്റ് ആശയങ്ങള്‍ ഇല്ലാതാകുമോയെന്നാണ് ബനീഷിന്റെ ചോദ്യം. ഫേസ്ബുക്കില്‍ കുറിപ്പിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.

മാവോയിസ്റ്റ് ആശയങ്ങളില്‍ വിശ്വസിക്കുന്നു എന്നത് വ്യക്തിയെ ഇല്ലായ്മ ചെയ്യാനുള്ള കാരണമല്ല. മാവോയിസ്റ്റുകള്‍ ഒരു ദിവസം പൊടുന്നനെ ഉടലെടുത്തതല്ല. ആ ആശയത്തിന് നീണ്ട കാല കമ്മ്യൂണിസ്റ്റ് ചരിത്രത്തിന്റെ പിമ്ബലമുണ്ടെന്നും ബിനീഷ് വ്യക്തമാക്കി. ജനാധിപത്യത്തില്‍ വിശ്വസിക്കാത്തവര്‍ക്കുപോലും ജനാധിപത്യപരവും മനുഷ്യാവകാശപരവുമായ അവകാശങ്ങള്‍ ഉറപ്പുനല്‍കുന്ന ഭരണകൂട സംവിധാനമാണ് ജനാധിപത്യം. നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍, ദേശദ്രോഹ-തീവ്രവാദ പ്രവൃത്തികളില്‍ ഏര്‍പ്പെട്ടിരിക്കുന്നവരെ നിയമത്തിന്റെ കൈകളില്‍ ഏല്‍പ്പിക്കാന്‍ ഭരണകൂടത്തിനു ബാധ്യതയുണ്ട്. തോക്കിന്‍ കുഴലിലൂടെ വിപ്ലവം എന്ന ആ ആശയത്തെ കൊണ്ട് നടക്കുന്നവര്‍ സുരക്ഷിത സ്ഥാനങ്ങളില്‍ ചേക്കേറുന്ന ദേശാടന പക്ഷികളെ പോലെ ആവരുത് എന്ന് കൂടി ചേര്‍ക്കുന്നു. ബിനീഷ് കുറിച്ചു.
BINEESH KODIYERI

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: