കാണാതായ ഭര്‍ത്താവിനെ തേടി കണ്ണൂരില്‍ എത്തിയ അമേരിക്കന്‍ യുവതിയുടെ അഭിനന്ദനം ഏറ്റുവാങ്ങി കണ്ണൂര്‍ ടൗണ്‍ പോലീസ്!

കാണാതായ ഭര്‍ത്താവിനെ തേടി കണ്ണൂരില്‍ എത്തിയ വിദേശ യുവതിക്ക് പോലീസുകാര്‍ നല്കിയ സഹായത്തെക്കുറിച്ചുള്ള കുറിപ്പ് സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നു. കണ്ണൂര്‍ ടൗണ്‍ സ്റ്റേഷനിലെ പോലീസുകാര്‍ക്കാണ് യുവതിയുടെ അഭിനന്ദന പ്രവാഹം. അമേരിക്കയില്‍ ജോലി ചെയ്യുന്ന യുവതിയാണ് കണ്ണൂര്‍ സ്വദേശിയായ തന്റെ ഭര്‍ത്താവിനെ കാണുന്നില്ലെന്ന് കാണിച്ച്‌ കണ്ണൂര്‍ ടൗണ്‍ സ്റ്റേഷനില്‍ പരാതിയുമായി എത്തിയത്.

യുവതിയുടെ പരാതി സ്വീകരിച്ച സിഐ പ്രദീപന്‍ കണ്ണിപ്പൊയില്‍, വേണ്ട അന്വേഷണം നടത്തുവാന്‍ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ സഞ്ജയ് കണ്ണാടിപ്പറമ്ബിനെ ഏല്‍പിക്കുകയും ചെയ്തു. ഉച്ചകഴിഞ്ഞ് മൂന്നു മണിയോടെ ലഭിച്ച പരാതിയെ തുടര്‍ന്ന് ആറുമണിയോടെ ഭര്‍ത്താവിനെ കണ്ടുപിടിച്ചു കൊടുക്കുകയും ചെയ്തു
തുടര്‍ന്നാണ് പോലീസിനെ അഭിനന്ദിച്ച്‌ കൊണ്ട് യുവതി പോസ്റ്റ് ഇട്ടത്.

യുവതിയുടെ കുറിപ്പിലെ പ്രസക്ത ഭാഗങ്ങള്‍

അമേരിക്കയില്‍ ജോലി ചെയ്യുമ്ബോള്‍ കാണാതായ എന്റെ ഭര്‍ത്താവിനെ അന്വേഷിക്കാനാണ് ഞാന്‍ കണ്ണൂരില്‍ എത്തിയത്. ആദ്യമായാണ് ഞാന്‍ കണ്ണൂരില്‍ എത്തുന്നത്.

ഭര്‍ത്താവിന്റെ ഫോണ്‍ നമ്ബര്‍ ഒന്നും എനിക്കറിയില്ലായിരുന്നു. ആകെ അറിയാവുന്നത് പേര് മാത്രം. മൂന്നു മണിക്ക് കണ്ണൂര്‍ ടൗണ്‍ സ്റ്റേഷനില്‍ എത്തിയ എനിക്ക് ആറു മണിയായപ്പോള്‍ തന്നെ എന്റെ ഭര്‍ത്താവിനെ പോലീസുകാര്‍ കണ്ടുപിടിച്ചു തന്നു.

എന്നോടൊപ്പം എന്റെ വിഷമത്തില്‍ പോലീസുകാര്‍ പങ്കു ചേര്‍ന്നു. എനിക്ക് പോലീസിനെക്കുറിച്ചുള്ള കാഴ്ചപ്പാട് തന്നെ മാറി. പോലീസിന് അഭിനന്ദങ്ങള്‍.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: