‘അമൃത് മിൽക്ക്’ പാക്കറ്റ് പാലിനെതിരെ ‘കണ്ണൂർ വാർത്തകളുടെ’ പേരിൽ വ്യാജ ആരോപണം.

അമൃത് മിൽക്കിൽ മാരക വിഷമടങ്ങിയത് എന്ന പേരിൽ കണ്ണൂർ വാർത്തകളുടെ പേരിൽ വാട്സപ്പിൽ വ്യാജ വാർത്ത പ്രചരിക്കുന്നു. എക്സ്പയറി ഡേറ്റിനെ മാനുഫാക്ചറിംഗ് ഡേറ്റായി തെറ്റിദ്ധരിപ്പിച്ചു കൊണ്ടാണ് പ്രചരണം. പാൽ പാക്കറ്റുകളിൽ കാലാവധി അവസാനിക്കുന്ന ഡേറ്റ് കൊടുത്താൽ മതി എന്ന നിയമം നിലവിലിരിക്കെയാണിത്. ഈ വ്യാജവാർത്തയുമായി ‘KannurVarthakal.com’ ന്യൂസ് പോർട്ടലിന് യാതൊരു ബന്ധവുമില്ല.

വ്യാജവാർത്ത ഇങ്ങനെ:
മാരക വിഷം അടങ്ങിയ പാൽ വിൽപനയ്ക്ക്      പേരാവൂർ:29/10/2017 ന് 31/10/2017 ന്റെ തിയ്യതി സീല് ചെയ്ത് ജനങ്ങളെ വഞ്ജിച്ച് കൊണ്ട് തമിഴ്നാട് ലോബിയും, കോഴിക്കോട് മിൽക്ക് മാഫിയകളും യഥേഷ്ടം വിലസുന്നു.നിയമം കാറ്റിൽ പറത്തി ഇവർ നടത്തുന്ന മാരക രോഗം വരാൻ സാന്ധ്യതയുള്ള ഈ പാൽ വിതരണം ചെയ്യുന്നത് കണ്ടിട്ടും അധികാരികൾക്ക് മിണ്ടാട്ടമില്ല ഇത് ഈ ലോബികളുടുത്തു നിന്നും അഴിമതി പണം പങ്ക് പറ്റിയത് കൊണ്ടാണെന്ന് ആരോപണവുമായ് പേരാവൂർ പഞ്ചായത്തിലെ മണത്തണ ഗംഗൻ എന്ന വ്യാപാരിയുടെ പക്കൽ നിന്നും രണ്ട് പേക്കറ്റ് പാല് വാങ്ങി അമളി പറ്റിയ ആരോഗ്യ വകുപ്പ് ജീവനക്കാരൻ – കണ്ണൂർ വാർത്തകൾക്ക് വേണ്ടി ഡാനിയേൽ

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: