ജലസമൃദ്ധി കൊണ്ട് സഞ്ചാരികളെ മാടി വിളിച്ച് മലബാറിന്റെ കുട്ടനാടായ പുല്ലൂപ്പിക്കടവ്

ഉദയാസ്തമന സൂര്യന്റെ ഭംഗിയും പ്രകൃതിസൗന്ദര്യവും ആസ്വദിക്കുവാനും
മനസ്സ് നിറഞ്ഞ്  മടങ്ങുവാനും ആവോളം കാഴ്ചകളുമായി പുല്ലൂപ്പി കടവ് സഞ്ചാരികളെ മാടിവിളിക്കുന്നു.  ജലസമൃദ്ധിയുടെ കുളിരുന്ന കാഴ്ചകൾ കാണുവാൻ വേണ്ടി പുല്ലൂപ്പി കടവിലേക്ക് ദിവസേന എത്തുന്നവർ ഏറെയാണ്

നാറാത്ത് പഞ്ചായത്തിന്റെയും കണ്ണൂർ കോർപ്പറേഷന്റെയും അതിർത്തി
പ്രദേശമായ പുല്ലൂപ്പി കടവ് കണ്ണൂരിന്റെ ടൂറിസം കേന്ദ്രങ്ങളുടെ പട്ടികയിലേക്ക് പതിയെ ചേക്കേറുകയാണ്. പാലത്തിന്റെ അപ്രോച്ച് റോഡ് നിർമ്മിക്കാൻ വേണ്ടി  മണ്ണ് എടുത്തപ്പോൾ രൂപപ്പെട്ട തുരുത്തും വൈവിധ്യമാർന്ന കൽവനവും എല്ലാം
രൂപപ്പെടുത്തിയെടുത്ത ആവാസ വ്യവസ്ഥയാണ് പുല്ലൂപ്പി കടവിനെ വേറിട്ടു നിർത്തുന്നത്.
കണ്ടൽ കാടുകൾ അപൂർവമായി മാറുന്ന ഈ കാലത്ത് കണ്ടൽ കാടുകളാൽ വര വേൽപ് നടത്തി പുല്ലൂപ്പി കടവ് പുഴ ആകർഷണം നടത്തിക്കൊണ്ടിരിക്കുന്നു. കൂടാതെ നീർകാക്കളുടെയും മത്സ്യസമ്പത്തിന്റേയും  പ്രദേശം കൂടിയാണ് ഇവിടം. തണ്ണീർത്തട പ്രദേശങ്ങളിൽ ഒന്നായി മാറിയ ഇവിടെ 66 ഇനം ദേശാടന പക്ഷികൾ ഉൾപ്പെടെ 234 ഇനം പക്ഷികളെ ഇതിനകം കണ്ടെത്തിയിട്ടുണ്ട്. പുഴയെ ഇഷ്ടപ്പെടുന്നവർക്ക് പുല്ലൂപ്പി ക്കടവിൽ എത്തിയാൽ നിരാശരാകേണ്ടി വരില്ല

നിരവധി ഇഴജന്തുക്കളുടെയും ചെറുമീനുകളുടെയും ചെമ്മീനിന്റെയും  വളർച്ചയെ ഏറെ സഹായിക്കുന്ന ഒരു മികച്ച ആവാസ വ്യവസ്ഥയാക്കാൻ കഴിയുന്ന കൽ വനത്തിന്റെ ശേഖരമാണുള്ളത്. വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന പച്ച  ഞണ്ട് പോലെയുള്ള മത്സ്യങ്ങൾ ധാരാളം പുല്ലൂപ്പി കടവിൽ ഉണ്ട്., അവക്കു വേണ്ടി നിരവധി പേർ ഇവിടെ അന്വേഷിച്ച് വരാറുമുണ്ട് വലിപ്പമേറിയ കക്കകൾക്കും ധാരാളം ആവശ്യക്കാരുണ്ട്.

2016 ൽ ജനുവരിയിൽ പുല്ലൂപ്പി പാലം വന്നതോടെ പുതിയതെരു കണ്ണാടിപറമ്പ്  വാരംകടവ്  പ്രദേശത്തുകൂടിയുള്ള നിരവധി യാത്രക്കാരുടെ  സഞ്ചാരമാർഗമായി പുല്ലൂപ്പികടവ് മാറിയിട്ടുണ്ട്  പറശിനി വഴി വരുന്നവർക്കും കണ്ണൂർ വിമാനത്താവളം വരുന്നതോടെ മട്ടന്നൂർ വഴി വരുന്നവർക്കും ഈ പ്രദേശത്തുകൂടി എളുപ്പത്തിൽ കടന്നു പോകാവുന്നതാണ്. പാലത്തിന്റെ ഇരുവശത്തും റോഡിനു ഇരുവശത്തും വിളക്ക് മരങ്ങളും ചെറിയ ഇരിപ്പിടങ്ങളും കൂടി വെച്ചാൽ പ്രകൃതിക്ക് ദോഷമല്ലാത്ത രീതിയിൽ ടൂറിസം വികസനത്തിന് സാധ്യതയുള്ളൊരു  പ്രദേശമാണ് പുല്ലൂപ്പി കടവ്.

കണ്ണൂർവാർത്തകൾക്ക് വേണ്ടി   അനീസ്  കണ്ണാടി പറമ്പ 

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: