മട്ടന്നൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുള്ള ആറ് റോഡുകള്‍ നാല് വരിയാക്കും

മട്ടന്നൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുള്ള ആറ് റോഡുകള്‍ നാല് വരിയായി വികസിപ്പിക്കാനുള്ള വിശദമായ അലൈന്‍മെന്റ് പ്രൊപ്പോസല്‍ രണ്ടു മാസത്തിനകം സമര്‍പ്പിക്കാന്‍ ഇതുമായി ബന്ധപ്പെട്ട് ചേർന്ന യോഗത്തിൽ  തീരുമാനമായി.

അലൈന്‍മെന്റ് അന്തിമമാക്കി വിശദമായ പ്രൊജക്ട് റിപ്പോട്ട് (ഡിപിആര്‍) തയ്യാറാക്കാനുള്ള ഏജന്‍സിയെ എത്രയും വേഗം നിശ്ചയിക്കണമെന്ന് പറഞ്ഞിട്ടുണ്ട്. വിശദമായ പ്രൊജക്ട് റിപ്പോര്‍ട്ട് (ഡിപിആര്‍) നാലു മാസത്തിനകം തയ്യാറാക്കാനാണ് യോഗത്തില്‍ ധാരണയായത്. ജനങ്ങള്‍ക്ക്  കഴിയാവുന്നത്ര ബുദ്ധിമുട്ട് കുറച്ച് വേണം ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍. റോഡ് വികനത്തിന്റെ ഭാഗമായി കടകള്‍ ഒഴിപ്പിക്കുമ്പോള്‍ വാടകക്കാരായി കച്ചവടം ചെയ്യുന്നവരുടെ പ്രശ്‌നം കൂടി കണക്കിലെടുക്കേണ്ടതുണ്ട്. നഷ്ടപരിഹാരം ഉടമകള്‍ക്കാണ് നല്‍കുക. എന്നാല്‍ ഒഴിപ്പിക്കപ്പെടുന്ന കെട്ടിടങ്ങളിലെ വാടകക്കാര്‍ക്ക് ജോലി നഷ്ടപ്പെടുന്ന സ്ഥിതിയുണ്ടാകും. ഇവരെ എങ്ങനെ പുനരധിവസിപ്പിക്കാമെന്ന കാര്യം കൂടി പരിഗണിച്ച് ആവശ്യമായ നടപടികള്‍ കൈക്കാള്ളണമെന്നും നിര്‍ദേശിച്ചു.

തലശ്ശേരി കൊടുവള്ളി ഗേറ്റ്-മമ്പറം-എയര്‍പോര്‍ട്ട് റോഡ്-24.50 കിലോമീറ്റര്‍, കുറ്റ്യാടി-പെരിങ്ങത്തൂര്‍-പാനൂര്‍-മട്ടന്നൂര്‍ റോഡ്-52.20 കിലോ മീറ്റര്‍, മാനന്തവാടി-ബോയ്‌സ് ടൗണ്‍-പേരാവൂര്‍-ശിവപുരം-മട്ടന്നൂര്‍ റോഡ്-63.5 കിലോ മീറ്റര്‍, കൂട്ടുപുഴ പാലം-ഇരിട്ടി-മട്ടന്നൂര്‍ വായന്തോട് റോഡ്- 32 കിലോ മീറ്റര്‍, തളിപ്പറമ്പ്-നാണിച്ചേരി പാലം-മയ്യില്‍-ചാലോട് റോഡ്-27.2 കിലോ മീറ്റര്‍, മെലെ ചൊവ്വ-ചാലോട്-വായന്തോട്-എയര്‍പോര്‍ട്ട് റോഡ്-26.30 കിലോ മീറ്റര്‍ എന്നിവയാണ് വികസിപ്പിക്കുന്ന റോഡുകള്‍.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: