ഹരിതകര്‍മ സേനാ സംഗമമൊരുക്കി കല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത്

മാലിന്യ മുക്ത നവകേരളം സ്വച്ഛതാ ഹി സേവാ വാരാഘോഷത്തിന്റെ ഭാഗമായി കല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് ഹരിത കര്‍മ സേനാ സംഗമം നടത്തി. കല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടന്ന സംഗമം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി പി ഷാജിര്‍ ഉദ്ഘാടനം ചെയ്തു.വീടുകളില്‍ മാലിന്യം ശേഖരിക്കാന്‍ ചെന്നാല്‍ ആക്ഷേപിച്ചവര്‍ ഇന്ന് പുഞ്ചിരിയോടെ സ്വീകരിക്കുന്നതില്‍ ഏറെ സന്തോഷമുണ്ടെന്ന് കണ്ണപുരം പഞ്ചായത്തിലെ ഹരിതകര്‍മ സേനാംഗം പി യശോദ പറയുന്നു. ഹരിത കര്‍മസേനയുടെ തുടക്കം മുതലുള്ള പ്രവര്‍ത്തകയാണ് യശോദ. മികച്ച എം സി എഫ് ആയി തെരഞ്ഞെടുക്കപ്പെട്ട കല്യാശ്ശേരി ഗ്രാമപഞ്ചായത്തിനുള്ള പുരസ്‌കാരം ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്ഥിരം സമിതി അധ്യക്ഷ അഡ്വ ടി സരള സമ്മാനിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഡി വിമല അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷരായ എ വി രവീന്ദ്രന്‍, പ്രേമ സുരേന്ദ്രന്‍, മുഹമ്മദ് റഫീഖ്, പഞ്ചായത്ത് പ്രസിഡണ്ടുമാരായ പി ഗോവിന്ദന്‍ (ഏഴോം) ഫാരിഷ ടീച്ചര്‍ (മാട്ടൂല്‍), ടി ടി ബാലകൃഷ്ണന്‍ ( കല്യാശ്ശേരി), ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി കെ സുനില്‍കുമാര്‍, ശുചിത്വ ചാര്‍ജ് ഓഫീസര്‍ ഇ വി സുരജ തുടങ്ങിയവര്‍ പങ്കെടുത്തു.
