വിദ്യാർത്ഥിയെ മർദ്ദിച്ച എട്ട് സീനിയർ വിദ്യാർത്ഥികൾക്കെതിരെ കേസ്

ആദൂർ: കോളേജ്കാൻ്റീനിൽ സഹപാഠികൾക്കൊപ്പം ഇരിക്കുകയായിരുന്ന വിദ്യാർത്ഥിയെ സീനിയർ വിദ്യാർത്ഥികളായ എട്ടംഗ സംഘം മർദ്ദിച്ചതായി പരാതി. മുളിയാർ പൊവ്വലിലെ എൽ.ബി.എസ്.എഞ്ചീനിയറിംഗ് കോളേജിൽ പഠിക്കുന്ന ജുനിയർ വിദ്യാർത്ഥി പട്ടാമ്പി സ്വദേശി മുഹമ്മദ് ഷാഹിദിനെ (23) യാണ് മർദ്ദിച്ചത്.ഇന്നലെ വൈകുന്നേരം 3.30 മണിയോടെ സുഹൃത്തുക്കളായ അസ്ലം, നിരഞ്ജൻ എന്നിവർക്കൊപ്പം കാൻ്റീനിൽ ഇരിക്കുന്നതിനിടെയാണ് മുൻ വിരോധം വെച്ച് നാലാം വർഷ വിദ്യാർത്ഥികാർത്തിക്കിൻ്റെ നേതൃത്വത്തിൽ എട്ടംഗ സംഘം വിദ്യാർത്ഥിയെ അടിച്ചു പരിക്കേൽപിച്ചത്.പരിക്കേറ്റ മുഹമ്മദ് ഷാഹിദിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മൊഴിയെടുത്ത ആദൂർ പോലീസ് കാർത്തിക്ക് ഉൾപ്പെടെ എട്ട് പേർക്കെതിരെ കേസെടുത്ത് അന്വേഷണം തുടങ്ങി.