ലക്ഷങ്ങൾ വിലമതിക്കുന്ന ലഹരി മരുന്നുമായി യുവാവ് പിടിയിൽ

ബേക്കൽ: വീട്ടിൽ നിന്നും ഗൾഫിലേക്ക് പോകുന്നുവെന്ന് പറഞ്ഞ് സ്ഥലം വിട്ട യുവാവ് മാസങ്ങളായി റിസോർട്ട് കേന്ദ്രീകരിച്ച് ലഹരി മരുന്ന് വിൽപന രഹസ്യവിവരത്തെ തുടർന്ന് പോലീസ്നടത്തിയ റെയ്ഡിൽ ലക്ഷങ്ങളുടെ ലഹരിമരുന്നുമായി പിടിയിൽ. കാഞ്ഞങ്ങാട് പടന്നക്കാട് സ്വദേശി സി.കെ.റിയാസിനെ (27)യാണ് ബേക്കൽ
ഡി വൈ. എസ്.പി.സി.കെ.സുനിൽ കുമാറിൻ്റെ നേതൃത്വത്തിൽ ഇൻസ്‌പെക്ടർ യു പി. വിപിൻ, എസ്.ഐ. കെ. സാലിം എന്നിവരടങ്ങിയ സംഘം അറസ്റ്റ് ചെയ്തത്. ബേക്കൽ കോട്ടക്ക് സമീപത്തെ റിസോർട്ടിൽ നിന്നാണ് ലഹരിമരുന്ന് വിതരണത്തിനിടെയാണ് മാരക ലഹരി മരുന്നായ 75 ഗ്രാം എം.ഡി.എം.എ.യും അഞ്ച് ഗ്രാം ഹാഷിഷ് ഓയിലുമായി പ്രതി പിടിയിലായത്.ബാംഗ്ലൂരിൽ നിന്ന് ലഹരിമരുന്ന് എത്തിച്ച് ജില്ലയിൽ വ്യാപകമായി വിതരണം ചെയ്ത് ലക്ഷങ്ങൾ നേടുന്നതിനിടെയാണ് പ്രതി പോലീസ് പിടിയിലായത്.
സർക്കാറിൻ്റെ ലഹരി വിരുദ്ധ പദ്ധതിയായ യോദ്ധാവ് പദ്ധതിയുടെ ഭാഗമായി ജില്ലാ പോലീസ് മേധാവി ഡോ.വൈഭവ് സക്സേന ഐ.പി.എസിന്റെ നിർദ്ദേശാനുസരണം ജില്ലയിൽ ഉടനീളം പരിശോധന കർശനമാക്കിയിട്ടുണ്ട്. റെയ്ഡിൽ എസ്.ഐ.മാരായ രാമചന്ദ്രൻ, ജോൺ, സീനിയർ സിവിൽ പോലീസ് ഓഫീസർ സുധീർ ബാബു, സിവിൽ പോലീസ് ഓഫീസർമാരായ മനോജ്‌, സുഭാഷ്, ദിലീദ്, നികേഷ്, നിഷാന്ത്, റിനീത് എന്നിവരും ഉണ്ടായിരുന്നു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: