കണ്ണൂർ റൂറൽ ജില്ലാ ജനമൈത്രി പോലീസ്: വുമൺ ആൻഡ് ചൈൽഡ് സേഫ്റ്റി ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു

ഇരിട്ടി: കണ്ണൂർ റൂറൽ ജില്ലാ ജനമൈത്രി പോലീസിൻ്റെ നേതൃത്വത്തിൽ വുമൺ ആൻഡ് ചൈൽഡ് സേഫ്റ്റി ബോധവൽക്കരണ ക്ലാസ് പുന്നാട് മദ്രസ ഹാളിൽ സംഘടിപ്പിച്ചു.
ഇരിട്ടി ഡിവൈഎസ്പി സജേഷ് വാഴാളപ്പിൽ പരിപാടി ഉൽഘാടനം ചെയ്തു.
ഇരിട്ടി സ്റ്റേഷൻ ഹൗസ് ഓഫീസർ കെ.ജെ. ബിനോയി അധ്യക്ഷത വഹിച്ചു.
സ്ത്രീകളുടെയും കുട്ടികളുടെയും നിയമ പരിരക്ഷയും സുരക്ഷയുമായും ബന്ധപ്പെട്ട ബോധവൽക്കരണ ക്ലാസ് റിട്ടയേർഡ് സബ് ഇൻസ്പെക്ടർ എൻ.ജെ മാത്യു നടത്തി.
ഇരിട്ടി മുനിസിപ്പൽ കൗൺസിലർ സമീർ പുന്നാട് ,ടിവി ശ്രീജ, നിർഭയ വളണ്ടിയർ എ.ഉഷ പ്രസംഗിച്ചു.
കണ്ണൂർ റൂറൽ എഡിഎൻഒ അനീഷ് കുമാർ സ്വാഗതവും ജനമൈത്രി ബീറ്റ് ഓഫീസർ വി വി പ്രകാശൻ നന്ദിയും പറഞ്ഞു