കേരള സർക്കാരിന്റെ സുഭിക്ഷകേരളം പദ്ധതി; യുവജനതയുടെ ഹരിത വിപ്ലവത്തിന് നൂറൂമേനി

അണ്ടലൂർ: കേരള സർക്കാരിന്റെ സുഭിക്ഷ കേരളം പദ്ധതിക്ക് മികച്ച പിൻന്തുണയുമായി അണ്ടലൂർ കിഴക്കും ഭാഗം മോസ്‌കോ നഗറിലെ യുവാക്കളുടെ കൂട്ടായ്മ. അണ്ടലൂർ കിഴക്കും ഭാഗത്തെ യുവാക്കൾ ഹരിത വിപ്ലവത്തിലൂടെ നൂറൂമേനി വിളവെടുത്തുകൊണ്ട് കാർഷിക മേഖലയിൽ തങ്ങളുടെ വരവറിയിച്ചു. നാല്പത് സെന്റിലധികം വരുന്ന തരിശ് പ്രദേശത്താണ് യുവാക്കൾ നെല്ല് കൃഷി ചെയ്തത്. നെൽകൃഷിക്കാനുയോജ്യമായ നിലമൊരുക്കുന്നത് മുതൽ കൊയിത്തുത്സവം വരെയുള്ള എല്ലാ പ്രവർത്തനങ്ങളും യുവാക്കളുടെ മേൽനോട്ടത്തിലായിരുന്നു. നെൽകൃഷിയുടെ കൊയ്ത്തുത്സവം നാടിന്റെയും യുവാക്കളുടെ ആഘോഷമായിമാറി. ഡി വൈ എഫ് ഐ പിണറായി ബ്ലോക്ക്‌ സെക്രട്ടറി അഖിൽ പി എം കൊയ്ത്തുത്സവം ഉൽഘാടനം നിർവഹിച്ചു. ബ്ലോക്ക്‌ കമ്മിറ്റി അംഗങ്ങളായ ശരത് വി, ബൈജു നങ്ങാരത്‌ മേഖല കമ്മിറ്റി അംഗങ്ങളായ നിധിഷ് സി, അഷ്റിൻ എന്നിവരും പരിപാടിയിൽ പങ്കെടുത്തു. മോസ്‌കോ നഗർ ക്ലബ്ബിന്റെ ഭാരവാഹികളായ സിജിൻ കെ, നിഥുൻ വി എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. ക്ലബ്‌ ഭാരവാഹി സ്വാദിഷ്‌ അനിൽകുമാർ നന്ദി പ്രകടിപ്പിച്ചു. കേന്ദ്ര സർക്കാരിന്റെ കാർഷിക ബില്ലിനെതിരായുള്ള പ്രധിഷേധവും യുവാക്കൾ രേഖപ്പെടുത്തി.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: