കണ്ണൂരിൽ നാളെ (ഒക്ടോബര്‍ ഒന്നിന്)വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ
കണ്ണൂർ :കുഞ്ഞിമംഗലം ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ വരുന്ന ഏഴിലോട് മാര്‍ക്കറ്റ്, കാരാട്ട്, സൗപര്‍ണ്ണിക, ഹൈസ്കൂള്‍, ഹൈസ്കൂള്‍ ഗേറ്റ് എന്നീ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ ഒക്ടോബര്‍ ഒന്നിന് രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് ആറ് മണി വരെ വൈദ്യുതി മുടങ്ങും.
കാടാച്ചിറ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ വരുന്ന കിഴുത്തള്ളി, ചാലക്കുന്ന് ഗുരുമഠം, എരഞ്ഞിപ്പാലം, ചാല ബൈപ്പാസ് ട്രാന്‍സ്ഫോമര്‍ ഭാഗങ്ങളില്‍ ഒക്ടോബര്‍ ഒന്നിന് രാവിലെ ഏഴ് മുതല്‍ വൈകിട്ട് രണ്ട് മണി വരെ വൈദ്യുതി മുടങ്ങും.
ചൊവ്വ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ വരുന്ന അമ്പാടി റോഡ്, സുസുക്കി, വിവേക് കോംപ്ലക്സ്, നന്ദിലത്ത്, എ കെ ജി റോഡ്, അമ്പലക്കുളം, പി വി എസ് അപ്പാര്‍ട്ട്മെന്റ്, മേലെ ചൊവ്വ ഭാഗങ്ങളില്‍ ഒക്ടോബര്‍ ഒന്നിന് രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് ആറ് മണി വരെ വൈദ്യുതി മുടങ്ങും.
പെരളശ്ശേരി ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ വരുന്ന കിലാലൂര്‍, ഓടക്കടവ്, അമ്പമെട്ട, വെളുത്തകുന്നത്ത് കാവ്, മക്രേരി ഭാഗങ്ങളില്‍ ഒക്ടോബര്‍ ഒന്നിന് രാവിലെ ഒമ്പത്് മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.