210 കുപ്പി മാഹി മദ്യവുമായി ആയിക്കര സ്വദേശി പിടിയിൽ

കണ്ണൂർ: ആയിക്കരയിലെ കാർക്കാണ്ടി പള്ളിക്ക് സമീപം ഉപ്പാല വളപ്പിൽ ചാലാടൻ ഹൗസിൽ കോട്ടോഴ്സിൽ താമസിക്കുന്ന ശിവദാസൻ .സി എന്നയാളെ 210 കുപ്പി മാഹി മദ്യവുമായി കണ്ണൂർ എക്സൈസ് എൻഫോഴ്സ്മെൻറ് & ആന്റി നർക്കോട്ടിക്ക് സ്പെഷ്യൽ സ്കോഡ് സർക്കിൾ ഇൻസ്പെക്ടർ സതീഷ് കുമാർ.പി.കെ .യും പാർട്ടിയും ചേർന്ന് പിടികൂടി ,കണ്ണൂർ അസിസ്റ്റന്റ് എക്സൈസ് കമ്മീഷണർ കെ. എസ് . ഷാജിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ആയിരുന്നു റെയ്ഡ്. പ്രതി ഏറെ കാലമായി എക്സൈസിന്റെ നിരീക്ഷണത്തിലായിരുന്നു.ഒന്നാം തീയ്യതിയും മറ്റു അവധി ദിവസങ്ങളിലുമാണ് പ്രതിയുടെ വില്പന കൂടുതലായും. വേഷപ്രച്ചനമായി എക്സൈസ് സംഘം പ്രതിയുടെ അടുക്കൽ മദ്യപൻമാരായി പോയി മദ്യം വാങ്ങിയും മറ്റും ശിവദാസനുമായി അടുപ്പം ഭാവിച്ചാണ് അറസ്റ്റ് ചെയ്തത്.റെയിഡിൽ പ്രിവന്റീവ് ഓഫിസർമാരായ സി.കെ.ബിജു , വി.കെ. ഷിബു സിവിൽ എക്സൈസ് ഓഫീസർമാരായ ബൈജേഷ്.കെ, റിഷാദ് .സി .എച്ച് ,രജിത് കുമാർ.എൻ, രമിത്ത്.കെ ,വനിത സിവിൽ എക്സൈസ് ഓഫീസർ ദിവ്യ. പി.വി .എക്സൈസ് ഡ്രൈവർ ഇസ്മായിൽ .കെ .എന്നിവരും ഉണ്ടായിരുന്നു..

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: