ജിഷ്ണു പ്രണോയുടേത് കൊലപാതകമല്ല ആത്മഹത്യയെന്ന് സി.ബി.ഐ

നെഹ്‌റു കോളേജിലെ വിദ്യാര്‍ത്ഥിയായ ജിഷ്ണു പ്രണോയുടെ മരണം കൊലപാതകമല്ല ആത്മഹത്യയെന്ന് സിബിഐ. സംഭവത്തില്‍ രണ്ട് പേര്‍ക്കെതിരെ ആത്മഹത്യ പ്രേരണാക്കുറ്റം ചുമത്തി. വൈസ് പ്രിന്‍സിപ്പല്‍ എന്‍ ശക്തിവേല്‍, ഇന്‍വിജിലേറ്റര്‍ പ്രവീണ്‍ എന്നിവര്‍ക്കെതിരെയാണ് സിബിഐ കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. അതേസമയം നെഹ്‌റു ഗ്രൂപ്പ് ചെയര്‍മാന്‍ പി കെ കൃഷ്ണദാസിനെ സിബിഐ കുറ്റപത്രത്തില്‍ നിന്നും ഒഴിവാക്കി. പരീക്ഷയില്‍ കോപ്പിയടിച്ചെന്നാരോപിച്ച്‌ കോളജ് അധികൃതര്‍ കൈക്കൊണ്ട നടപടിയില്‍മനംനൊന്താണ് 2017 ജനുവരി ആറിനു വൈകിട്ടാണു ഹോസ്റ്റലിലെ ശുചിമുറിയിലെ കൊളുത്തിലെ തോര്‍ത്തില്‍ ജിഷ്ണു പ്രണോയ് ആത്മഹത്യ ചെയ്തത്. തുടര്‍ന്ന് ജിഷ്ണുവിന്റെ അമ്മ നടത്തിയ നിരന്തരമായ പോരാട്ടങ്ങള്‍ക്കൊടുവിലാണ് കേസ് സിബിഐക്ക് കൈമാറിയത്. കൊലപാതകം തെളിയിക്കാന്‍ സാധിച്ചില്ലെന്ന് സിബിഐ കുറ്റപത്രത്തില്‍ പറയുന്നു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: