പ്രീ-എക്‌സാമിനേഷന്‍ ട്രെയിനിംഗ് സെന്ററില്‍ പ്രിന്‍സിപ്പല്‍ നിയമനം

പട്ടികജാതി വികസന വകുപ്പിന്റെ നിയന്ത്രണത്തില്‍ കോഴിക്കോട് ഈസ്റ്റ് ഹില്ലില്‍ പ്രവര്‍ത്തിക്കുന്ന പ്രീ-എക്‌സാമിനേഷന്‍ ട്രെയിനിംഗ് സെന്ററിലെ പ്രിന്‍സിപ്പല്‍ തസ്തികയില്‍ പ്രതിമാസം 20,000 രൂപ ഓണറ്റേറിയം വ്യവസ്ഥയില്‍ നിയമനം നടത്തുന്നു. ഉന്നത വിദ്യാഭ്യാസ വകുപ്പില്‍ നിന്ന് പ്രിന്‍സിപ്പല്‍, സെലക്ഷന്‍ ഗ്രേഡ് ലക്ചറര്‍, സീനിയര്‍ ഗ്രേഡ് ലക്ചറര്‍ തസ്തികകളില്‍ വിരമിച്ചവര്‍ക്ക് അപേക്ഷിക്കാം. യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് സഹിതം ഒക്‌ടോബര്‍ 15ന് വൈകുന്നേരം അഞ്ച് മണിക്ക് മുമ്ബ് അപേക്ഷ ഡയറക്ടര്‍, പട്ടികജാതി വികസന വകുപ്പ് ഡയറക്ടറേറ്റ്, മ്യൂസിയം-നന്ദാവനം റോഡ്, വികാസ് ഭവന്‍.പി.ഒ, തിരുവനന്തപുരം – 695 033 എന്ന വിലാസത്തില്‍ ലഭിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471-2737246.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: