പള്ളൂരിലെ ബോംബേറ് കേസ് : ബി.ജെ.പി പ്രവര്‍ത്തകരെ കള്ളക്കേസില്‍ കുടുക്കാനെന്ന് പോലീസ്

കണ്ണൂര്‍: മാഹി പള്ളൂരിലെ ബോംബു സ്‌ഫോടനം പ്രദേശത്തെ ബി.ജെ.പി പ്രവര്‍ത്തകരെ കള്ളക്കേസില്‍ കുടുക്കാനായി ചെയ്ത പ്രവര്‍ത്തിയാണെന്ന് പോലിസ് ചോദ്യം ചെയ്യലില്‍ പ്രതികള്‍ സമ്മതിച്ചതായി സൂചന. പ്രദേശത്ത് ബി.ജെ.പി-ആര്‍. എസ്. എസ് പ്രവര്‍ത്തനം ശക്തമായി വരുന്ന സാഹചര്യത്തില്‍ സജീവ പ്രവര്‍ത്തകരെ കള്ളക്കേസില്‍ കുടുക്കാനായിരുന്നു സി.പി. എം നേതാവിന്റെ നേതൃത്വത്തില്‍ പദ്ധതിയിട്ടത്.
ഇതില്‍ പാര്‍ട്ടിയുടെ പിന്‍തുണയുണ്ടോയെന്ന കാര്യം ഇതുവരെ തെളിഞ്ഞിട്ടില്ല. മനഃപൂര്‍വം സംഘര്‍ഷ ഭീതി സൃഷ്ടിക്കാന്‍ ബോംബെറിയിപ്പിച്ച സി.പി.എം ബ്രാഞ്ച് സെക്രട്ടറിയുടെ നേരെ സുഹൃത്ത് ബോംബെറിയുകയായിരുന്നു.സി.പി.എം പന്തോക്കാട് ഊരോത്തുമ്മല്‍ ഭാഗം ബ്രാഞ്ച് സെക്രട്ടറി കെ.പി ബിജു (37)വിന്റെ നിര്‍ദേശപ്രകാരം ഇയാളുടെ സുഹൃത്തും സി.പി.എം പ്രവര്‍ത്തകനുമായ വിനോദ് (25) എന്നിവരാണ് നാടകീയ നീക്കങ്ങള്‍ നടത്തിയത്.
ഇതോടെ മേഖലയില്‍ ആര്‍. എസ്. എസ് അതിക്രമമെന്ന മുറവിളിയുമായി പാര്‍ട്ടി പത്രവും രംഗത്തെത്തി. ആര്‍. എസ്. എസ് അക്രമത്തില്‍ പള്ളൂരില്‍ സി.പി. എം പ്രതിഷേധവും പ്രകടനവും നടന്നു. എന്നാല്‍ പള്ളൂര്‍ പൊലിസ് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിലാണ് പ്രതികള്‍ കുടുങ്ങിയത്. ഇവരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതിനുശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഇക്കഴിഞ്ഞ 22ന് രാത്രിയാണ് കേസിനാസ്പദമായ സംഭവം.
സ്‌കൂട്ടറില്‍ സഞ്ചരിക്കുകയായിരുന്ന തനിക്കുനേരെ പള്ളൂര്‍ ഊരോത്തുമ്മല്‍ കവാടത്തിനുസമീപം വച്ച്‌ ബോംബെറിഞ്ഞുവെന്ന് കാണിച്ചാണ് ബിജു പൊലിസില്‍ പരാതി നല്‍കിയത്. പോലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചപ്പോഴാണ് വാദി പ്രതിയായത്. ബിജുവിനെ ബോംബെറിഞ്ഞെങ്കിലും സ്‌കൂട്ടറില്‍ തട്ടിയിയിരുന്നില്ല. മാഹി എസ്.പി സി.എച്ച്‌ രാധാകൃഷ്ണയുടെ മേല്‍നോട്ടത്തിലായിരുന്നു കേസന്വേഷണം നടന്നത്.
സംഭവത്തെ കുറിച്ച്‌ അന്ന് തന്നെ സംശയമുണ്ടായിരുന്നു. സ്‌കൂട്ടര്‍ കയറ്റം കയറുന്നനിടയില്‍ മൊബൈല്‍ ഫോണില്‍ വിളിവന്നതിനാല്‍ സ്‌കൂട്ടര്‍ നിര്‍ത്തി ഫോണെടുക്കുന്നതിനിടയിലാണ് ബോംബേറ് എന്നായിരുന്നു ബിജു പൊലിസിനോട് പറഞ്ഞത്.എന്നാല്‍ കയറ്റം കയറുമ്ബോള്‍ സ്‌കൂട്ടര്‍ നിര്‍ത്തി ഫോണ്‍ അറ്റന്‍ഡ് ചെയ്യാനുള്ള സാധ്യത കുറവാണെന്ന് പൊലിസ് നിരീക്ഷിച്ചിരുന്നു.
സംശയം തോന്നിയ പൊലിസ് പ്രദേശത്തെ സി.സി.ടി.വി കാമറ പരിശോധിച്ചിരുന്നു. സംഭവം നടക്കുമ്ബോള്‍ വിനോദ് ബിജുവിന്റെ തൊട്ടടുത്തുണ്ടായിരുന്നു. തുടര്‍ന്ന് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിലാണ് ബിജുവിന്റെ സുഹൃത്തായ വിനോദിനെ കൊണ്ട് ബോംബെറിയിപ്പിക്കുകയാണെന്ന് പൊലിസ് കണ്ടെത്തിയത്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: