ബിഹാര്‍ പ്രളയം: കുടുങ്ങിക്കിടക്കുന്നവരില്‍ മലയാളികളും, സഹായം എത്തിയില്ല

പാറ്റ്‌ന: മഴയെത്തുടര്‍ന്ന് ബിഹാറിലുണ്ടായ പ്രളയത്തില്‍ മലയാളികളും കുടുങ്ങിക്കിടക്കുന്നതായി റിപ്പോര്‍ട്ട്. പത്തനംതിട്ട സ്വദേശികളായ പത്തിലധികം കുടുംബങ്ങള്‍ രാജേന്ദ്ര നഗറില്‍ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. ഇവരുടെ വീടുകളുടെ ഒന്നാം നില വരെ വെള്ളം എത്തിയിട്ടുണ്ട്.
എന്നാല്‍ രക്ഷാപ്രവര്‍ത്തനത്തിന് ഇതുവരെ ആരും എത്തിയില്ലെന്നാണ് പരാതി. പത്തനംതിട്ട വള്ളിത്തോട് സ്വദേശികളായ സണ്ണിയും ഭാര്യയും മക്കളും ഉള്‍പ്പെടെ കുറച്ചാളുകള്‍ കുടുങ്ങിക്കിടക്കുന്നതായി ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
എബ്രഹാം എന്ന മറ്റൊരു മലയാളിയും കുടുംബവും ഇതേ സ്ഥലത്ത് കുടുങ്ങിക്കിടക്കുന്നുണ്ട്. വീടിന്റെ ഒരു നില പൂര്‍ണമായും മുങ്ങിക്കഴിഞ്ഞുവെങ്കിലും രക്ഷാപ്രവര്‍ത്തകര്‍ എത്തിയിട്ടില്ലെന്നാണ് പരാതി.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: