പാന്‍ ആധാറുമായി ബന്ധിപ്പിക്കേണ്ട അവസാന തിയതി നീട്ടി

ന്യൂഡല്‍ഹി: പാന്‍ ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള അവസാന തിയതി നീട്ടി.
2019 ഡിസംബര്‍ 31ലേയ്ക്കാണ് നീട്ടിയത്. സമയപരിധി സെപ്റ്റംബര്‍ 30ന് അവസാനിക്കാനിരിക്കെയാണ് ധനമന്ത്രാലയം വിജ്ഞാപനമിറക്കിയത്.
ഇത് പ്രകാരം സെപ്റ്റംബര്‍ 30നകം ആധാറുമായി ലിങ്ക് ചെയ്തില്ലെങ്കില്‍ പാന്‍ അസാധുവാകില്ല. സാമ്ബത്തിക ഇടപാടുകള്‍ക്ക് പാന്‍ നല്‍കാന്‍ ഡിസംബര്‍ 31വരെ ഇനി തടസ്സമില്ല.
ഡിസംബര്‍ 31നകം ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കില്‍ നിലവിലുള്ള നിയമപ്രകാരം പാന്‍ ഉപയോഗിക്കാനാവില്ല. പാന്‍ ഇല്ലാത്ത വ്യക്തിയായിട്ടായിരിക്കും പിന്നീട് പരിഗണിക്കുക.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: