സമൂഹമാധ്യമങ്ങളിലൂടെ സൗഹൃദം നടിച്ച്‌ വീഡിയോ റെക്കോര്‍ഡ് ചെയ്ത് ഭീഷണി; തട്ടിപ്പുകള്‍ കൂടുന്നു, വേണം കരുതല്‍

തിരുവനന്തപുരം: ഫോണിലൂടെ സൗഹൃദം സ്ഥാപിക്കുന്ന തട്ടിപ്പുകാരുടെ വലയില്‍ വീഴരുതെന്ന മുന്നറിയിപ്പുമായി കേരളപോലീസ്. സമൂഹമാധ്യമങ്ങളിലൂടെയാണ് ഇന്ന് കൂടുതലും തട്ടിപ്പുകള്‍ നടക്കുന്നത്. സൗഹൃദം സ്ഥാപിച്ച ശേഷം വീഡിയോ കോളിന് ക്ഷണിക്കുകയും വീഡിയോ റെക്കോര്‍ഡ് പിന്നീട് ഭീഷണിപ്പെടുത്തുകയും ചെയ്യുന്നതാണ് ഇന്ന് പതിവായി കണ്ടുവരുന്നത്.
ഇതിനെതിരെ എല്ലാവരും ജാഗ്രതപാലിക്കണമെന്നാണ് പോലീസ് മുന്നറിയിപ്പ് നല്‍കുന്നത്. ഫേസ്ബുക്ക് പേജിലൂടെയാണ് പോലീസ് ഇക്കാര്യം പരാമര്‍ശിച്ചത്. ഫേസ്ബുക്ക് പോലുള്ള സമൂഹ മാധ്യമങ്ങളിലൂടെ നമ്മുടെ പൂര്‍ണ വിവരങ്ങള്‍ കൈവശപ്പെടുത്തിയ ശേഷമാകും തട്ടിപ്പു സംഘങ്ങള്‍ കെണിയില്‍പ്പെടുത്തുക. സൗഹൃദം നടിച്ച്‌ വലയിലാകുന്നവരുടെ വീഡിയോ റെക്കോര്‍ഡ് ചെയ്‌തെടുത്തതിന് ശേഷം പണം ആവശ്യപ്പെടും.
നമ്മുടെ സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കും ഈ വീഡിയോ അയച്ചു കൊടുക്കും എന്ന് പറഞ്ഞായിരിക്കും ഭീഷണിയെന്നും ഭീഷണി മാത്രമല്ല, അയച്ചു കൊടുക്കുകയും ചെയ്യുമെന്നും പോലീസ് പറയുന്നു. ഫിലിപ്പൈന്‍സ്, ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങളിലെ റാക്കറ്റുകളാണ് ഇതില്‍ സജീവമെന്നും ഇവരുടെ കെണിയില്‍ ചെന്ന് ചാടാതിരിക്കാന്‍ ശ്രദ്ധിക്കണമെന്നും പോലീസ് മുന്നറിയിപ്പ് നല്‍കുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

ഇത്തരം ചതിയില്‍ പെടാന്‍ സാധ്യത ഉള്ളവര്‍ക്ക് വേണ്ടി മാത്രമുള്ള പോസ്റ്റ്..ഇതും ഒരു തട്ടിപ്പ് രീതിയാണ്. കെണിയില്‍ പെടാതിരിക്കുക..നമ്മളെ തേടിയെത്തുന്ന ഒരു പെണ്‍കുട്ടിയുടെ ഫ്രണ്ട് റിക്വസ്റ്റിലൂടെ ആയിരിക്കും ഈ തട്ടിപ്പിന്റെ തുടക്കം. സൗഹൃദം ഊട്ടിയുറപ്പിച്ച ശേഷം അവര്‍ തന്നെ നമ്മളെ വീഡിയോ കാളിനു ക്ഷണിക്കും. വലയിലാകുന്നവരുടെ വീഡിയോ റെക്കോര്‍ഡ് ചെയ്‌തെടുത്തതിന് ശേഷം പണം ആവശ്യപ്പെടും.
നമ്മുടെ സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കും ഈ വീഡിയോ അയച്ചു കൊടുക്കും എന്നതാകും ഭീഷണി. ഭീഷണി മാത്രമല്ല, അയച്ചു കൊടുക്കുകയും ചെയ്യും കേട്ടോ.. ഫേസ്ബുക് പോലുള്ള സമൂഹ മാധ്യമങ്ങളിലൂടെ നമ്മുടെ പൂര്‍ണ വിവരങ്ങള്‍ നേരത്തെ തന്നെ ഇവര്‍ കൈവശപ്പെടുത്തിയിട്ടുണ്ടാകും. അതിനാല്‍ ഇവരെ ബ്ലോക്ക് ചെയ്തത് കൊണ്ടോ, നമ്മുടെ അക്കൗണ്ട് ഡി ആക്ടിവേറ്റ് ചെയ്തത് കൊണ്ടോ ഫലം ഇല്ലെന്നര്‍ത്ഥം. ഫിലിപ്പൈന്‍സ്, ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങളിലെ റാക്കറ്റുകളാണ് ഇതില്‍ സജീവം. സൂക്ഷിക്കുക.. കെണിയില്‍ ചെന്ന് ചാടാതിരിക്കുക.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: