സവാളയുടെ കയറ്റുമതി നിരോധിച്ച് കേന്ദ്രസർക്കാർ ഉത്തരവിറക്കി

വിലക്കയറ്റം രൂക്ഷമായതിനെതുടർന്ന് സവാളയുടെ കയറ്റുമതി നിരോധിച്ച് കേന്ദ്രസർക്കാർ ഉത്തരവിറക്കി. ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നതുവരെ സവാള കയറ്റുമതി ഉണ്ടാകില്ല. നടപടിയിലൂടെ സവാള വിലക്കയറ്റം പിടിച്ചുനിർത്താൻ കഴിയുമെന്ന പ്രതീക്ഷയിലാണ് കേന്ദ്രസർക്കാർ.
കഴിഞ്ഞയാഴ്ച സവാളയുടെ വിലയിൽ എൺപത് ശതമാനം വർധനവാണ് ഉണ്ടായത്. മഹാരാഷ്ടയിലും ഉത്തരേന്ത്യയിലും സവാളവില കുതിച്ചുയരുന്നത് കിലോയ്ക്ക് 75 മുതൽ 80 രൂപവരെയാണ്. വിലവർധന രൂക്ഷമായതോടെ കടുത്ത നടപടികളിലേക്ക് കേന്ദ്രസർക്കാർ കടക്കുകയായിരുന്നു. കയറ്റുമതി നയത്തിൽ ഭേദഗതിവരുത്തി വിദേശ കയറ്റുമതി ഡയറക്ടർ ജനറൽ അലോക് വർധൻ ചതുർവേദി വിഞ്ജാപനം പുറത്തിറക്കി. ഇനിയൊരു ഉത്തരവുണ്ടാകുന്നതുവരെ സവാള കയറ്റുമതിക്ക് നിരോധനമേർപ്പെടുത്തിയതായി വിഞ്ജാപനത്തിൽ പറയുന്നു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: