ടൂറിസം രംഗത്ത് മികവുണ്ടാക്കാൻ ലോഡ്ജിങ് മേഖലയിലെ സംഘടന പദ്ധതികൾ തയ്യാറാക്കുന്നു

കണ്ണൂർ: ടൂറിസം രംഗത്ത് മികവുണ്ടാക്കാൻ ലോഡ്ജിങ് മേഖലയിലെ സംഘടന പദ്ധതികൾ തയ്യാറാക്കുന്നു. കണ്ണൂർ ഡിസ്ട്രിക്ട് അക്കമഡേഷൻ പ്രൊവൈഡേഴ്സ് അസോസിയേഷനാണ്‌ നൂതന പദ്ധതികൾ തയ്യാറാക്കുന്നത്. ജില്ലയിൽ ഹോട്ടൽ, ഹോംസ്റ്റേ രംഗത്ത്‌ പ്രവർത്തിക്കുന്ന നിരവധി സ്ഥാപനങ്ങളുണ്ട്. നഗരത്തിൽമാത്രം രണ്ടായിരത്തോളം പേർക്ക് താമസിക്കാൻ സൗകര്യമുണ്ട്‌. ഇത് വിപുലീകരിക്കാനും ടൂറിസ്റ്റുകൾക്കും മറ്റുള്ളവർക്കും ആവശ്യമായ സൗകര്യം ഒരുക്കാനും പദ്ധതികളുണ്ട്. ടൂറിസ്റ്റുകളെ ജില്ലയിലെ വിവിധ കേന്ദ്രങ്ങളിലെത്തിക്കാനുള്ള നെറ്റ് വർക്കിങ്, മാലിന്യ നിർമാർജനത്തിന് നൂതന പദ്ധതികൾ, ജീവനക്കാർക്ക്‌ പരിശീലനം എന്നിവ ടൂറിസം വകുപ്പിന്റെയും വ്യവസായ വകുപ്പിന്റെയും സഹകരണത്തോടെ സംഘടിപ്പിക്കും.
മസ്കോട്ട് ബീച്ച് റിസോർട്ടിൽ ചേർന്ന ലോഡ്ജിങ്, ഹോംസ്റ്റേ പ്രതിനിധികളുടെ യോഗം ഈ മേഖലയിൽ നൂതന പദ്ധതികൾക്ക് രൂപം നൽകാൻ തീരുമാനിച്ചു. ജമിനി ശങ്കരൻ, എം കെ നാസർ, ജിതേന്ദ്ര മസ്കോട്ട്, പി പി ഹുമയൂൺ തുടങ്ങിയവർ സംസാരിച്ചു. ഭാരവാഹികൾ:
എം കെ നാസർ (പ്രസിഡന്റ്), ടി പി നാരായണൻ, നിഖിൽ (വൈസ് പ്രസിഡന്റ്), സി ജിതേന്ദ്ര (സെക്രട്ടറി), കെ സായിർ, കെ നിവേദ് (ജോ. സെക്രട്ടറി), പി പി ഹുമയൂൺ (ട്രഷറർ).

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: