ശ്രീകോവിലിൽ വിളക്ക് തെളിയിച്ച‌് മോഷണം

ഇരിട്ടി: ക്ഷേത്രത്തിലെ ശ്രീകോവിലിൽ വിളക്ക് തെളിയിച്ച‌് മോഷണം. പുന്നാട് കുഴുമ്പിൽ ഭഗവതി ക്ഷേത്രത്തിലാണ്‌ ഞായറാഴ‌്ച പുലർച്ചെ മോഷണം നടന്നത‌്.
ശ്രീകോവിൽ പൂട്ട് തകർത്ത് കയറിയ മോഷ്ടാവ് വിഗ്രഹത്തിൽ ചാർത്തിയ താലിയും ഓഫീസ‌് പെട്ടിയിലെ പണവും കവർന്നു. ഞായറാഴ്ച പുലർച്ചെ ക്ഷേത്രത്തിലെത്തിയ ജീവനക്കാരനാണ് മോഷണം നടന്നത‌് മനസിലാക്കിയത‌്. അതിരാവിലെ ശ്രീകോവിലിൽ നിലവിളക്ക് കത്തുന്നത് കണ്ടെങ്കിലും നവമി ആഘോഷം തുടങ്ങുന്നതിനാൽ പൂജാരി നേരത്തെ എത്തിയതായിരിക്കുമെന്ന്‌ ജീവനക്കാരൻ കരുതി. എന്നാൽ ഏറെ കഴിഞ്ഞിട്ടും പൂജാരിയെ കാണാതായതോടെ അയൽക്കാരെ വിവരമറിയിച്ചു. തുടർന്ന്‌ നടത്തിയ പരിശോധനയിലാണ്‌ മോഷ്ടാവ് ശ്രീകോവിലിൽ വിളക്ക് തെളിയിച്ച‌് മോഷണം നടത്തിയെന്ന‌് തെളിഞ്ഞത്‌. ഇരിട്ടി എസ്ഐ ദിനേശൻ കൊതേരിയുടെ നേതൃത്വത്തിൽ പൊലീസെത്തി പരിശോധിച്ചു. തില്ലങ്കേരി ചാളപ്പറമ്പിലെ വീട്ടിലും മോഷണ ശ്രമം നടന്നു. മോഷ്ടാവ് പൊലീസ‌് വലയിലായതായി സൂചനയുണ്ട‌്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: