ചുട്ടാട് കടലിൽ കാണാതായ വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി

പുതിയങ്ങാടി: ചുട്ടാട് കടലിൽ കാണാതായ വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി.മാങ്ങാട് ബിക്കിരിയൻ പറബിലെ കെ.പി സാബിത്തി(13)ന്റെ മൃതദേഹമാണ് ഇന്ന് പുലർച്ചയോടെ കണ്ടെത്തിയത്.ഞായറാഴ്ച്ച ഉച്ചയോടെ മാങ്ങാടിലെ ദർസ് അധ്യാപകനൊടൊപ്പം എത്തിയ 9 അംഗ സംഘം കടലിൽ കുളിക്കുന്നതിനിടെ പെട്ടെന്നുണ്ടായ ശക്തമായ തിരയിൽപ്പെട്ട് സാബിത്തിനെ കാണാതാവുകയായിരുന്നു.മറൈൻ, കോസ്റ്റ്ൽ പോലീസ്, അഗ്നിശമന സേന, പോലീസ് തുടങ്ങിയവരും മൽസ്യതൊഴിലാളികളും ചേർന്ന് നടത്തിയ തിരച്ചലിലാണ് മൃതദേഹം കണ്ടെത്തിയത്.കെ.പി.നൗഷാദിന്റെയും അഫ്സത്തിന്റെയും മകനായ സാബിത്ത് കല്യാശ്ശേരി കെ.പി.ആർ ഹയർ സെക്കന്ററി സ്കൂളിലെ എട്ടാം തരം വിദ്യാർത്ഥിയാണ്

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: