കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളജിന്റെ രജതജൂബിലി സമുചിതമായി ആഘോഷിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്ന് പരിയാരം മെഡിക്കല്‍ കോളജ് സ്റ്റാഫ് അസോസിയേഷന്‍ ഐ.എന്‍.ടി.യു.സി

പരിയാരം: കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളജിന്റെ രജതജൂബിലി സമുചിതമായി ആഘോഷിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്ന് പരിയാരം മെഡിക്കല്‍ കോളജ് സ്റ്റാഫ് അസോസിയേഷന്‍ ഐഎന്‍ടിയുസി ആവശ്യപ്പെട്ടു.പരിയാരം മെഡിക്കല്‍ കോളേജ് പരിയാരത്ത് മെഡിക്കല്‍ കോളേജ് എന്ന പേരില്‍ 1994 സപ്തംബര്‍ 30 ന് തറക്കല്ലിട്ട് പ്രവര്‍ത്തനം ആരംഭിച്ച കോളജ് ഈ വര്‍ഷം 25 വയസു പൂര്‍ത്തിയാക്കുകയാണ്.
കോഴിക്കോട് മെഡിക്കല്‍ കോളേജുള്ളപ്പോള്‍ കണ്ണൂരില്‍ എന്തിനാ കോളേജ് എന്ന വരട്ട് വാദത്തെയും ഈ സംരംഭത്തെ മുളയിലേ തകര്‍ക്കാന്‍ കച്ചകെട്ടിയവരെ അപ്രസക്തമാക്കിക്കൊണ്ട് ഹെലികോപ്റ്ററില്‍ വന്നാണ് അന്നത്തെ കേന്ദ്ര ആരോഗ്യമന്ത്രി എ.ആര്‍.ആന്തുലെ ഉദ്ഘാടനം ചെയ്തത്.
സമര പരമ്പരകളെ അതിജീവിച്ച് പടുത്തുയത്തിയ സ്ഥാപനത്തിന്റെ ശില്‍പികളായ കെ.കരുണാകരനും എം.വി.രാഘവനും ഇന്ന് ജീവിച്ചിരിപ്പില്ലെങ്കിലും അവരുടെ ജ്വലിക്കുന്ന ഓര്‍മ്മകള്‍ ബാക്കി നില്‍ക്കുന്നുണ്ട്.
സപ്തംബര്‍ 30 ന് തറക്കല്ലിട്ട് പ്രവര്‍ത്തനം തുടങ്ങിയ പരിയാരം മെഡിക്കല്‍ കോളേജിന്റെ രജത ജൂബിലി ആഘോഷിക്കേണ്ട ബാധ്യത ഇന്ന് ഗവണ്‍മെന്റിനുണ്ടെന്നും അത് നിറവേറ്റണമെന്നും സ്റ്റാഫ് അസോസിയേഷന്‍ ജന.സെക്രട്ടറി പി.ഐ.ശ്രീധരന്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: