സ്നേഹ തീരത്തേക്ക് ഒരു സാന്ത്വന യാത്ര

നാം നമ്മുടെ ജീവിതത്തെ പറ്റി എപ്പോഴെങ്കിലും ആലോചിച്ചിട്ടുണ്ടോ… മാതാപിതാക്കൾ,ഭാര്യ,മക്കൾ,നാലു നേരം സുഭിക്ഷമായി ഭക്ഷണം, അന്തിയുറങ്ങാൻ നല്ലൊരു വീട്….. സഞ്ചരിക്കാൻ നല്ലൊരു വണ്ടി.. നല്ല ബുദ്ധിയും വിവേകവും …..അങ്ങനെ എല്ലാ സുഖ സൗകര്യങ്ങളും അടങ്ങിയ സുന്ദര ജീവിതം … അല്ലെ..

ഒരു നാൾ… ഇതെല്ലാം അങ്ങ് ഇല്ലാണ്ടായാൽ… എല്ലാം നശിച്ച പോയാൽ.. അല്ലെങ്കിൽ നമ്മുടെ സ്വന്തമെന്നു അവകാശപ്പെട്ടവർ നമ്മെ തള്ളിക്കളഞ്ഞാൽ … നമ്മുടെ മാനസികനിലയ്ക്ക് തകരാർ സംഭവിച്ചാൽ എന്തായിരിക്കും നമ്മുടെ അവസ്ഥ.. ഒന്നാലോചിച്ചു നോക്കിയേ…

വയ്യ അല്ലെ… അതിനെ പറ്റി ആലോചിക്കാൻ കൂടി വയ്യ അല്ലെ… 😣😣

എന്നാൽ …

ഈ സുഖ സൗകര്യങ്ങളൊക്കെ സ്വപ്നം പോലും കാണാൻ കഴിയാത്തവർ.. അല്ലെങ്കിൽ അതെല്ലാം ഉണ്ടായിട്ടും അനുഭവിക്കാൻ യോഗമില്ലാത്തവർ… സ്വന്തമായി ബുദ്ധിയോ ചിന്തയോ തിരിച്ചറിവോ ബന്ധുക്കളോ സ്വന്തക്കാരോ നാടോ വീടോ ഇല്ലാത്തവർ…

അങ്ങനെ ചിലരുണ്ട് നമുക്ക് ചുറ്റും…

തെരുവിൽ,,ആശുപത്രികളിൽ,, വൃദ്ധ സദനങ്ങളിൽ,, അനാഥ മന്ദിരങ്ങളിൽ .. അങ്ങനെ പലയിടത്തും പലരൂപത്തിലും പലഭാവത്തിലും നമുക്ക് കാണാൻ പറ്റും.. പലപ്പോഴും നമ്മൾ അവരെ കണ്ടില്ലെന്ന് നടിക്കും… അവരെ നമ്മൾ ആട്ടി അകറ്റും….

നമ്മുടെ സുഖകരമായ ജീവിതത്തിൽ നാം അവരെ മനസ്സിലാക്കാറേ ഇല്ല.. അതിന് നമ്മൾ ശ്രമിക്കാറും ഇല്ല…. നമ്മുടെ സമയവും സാഹചര്യവും അതിന് നമ്മളെ അനുവദിക്കില്ല അല്ലെ…

അങ്ങനെയെങ്കിൽ ഇവിടെ ചിലരുണ്ട്…

സ്വന്തം ജീവിതത്തിന് ഒരർത്ഥം ഉണ്ടാക്കാൻ ശ്രമിക്കുന്നവർ.. മറ്റുള്ളവരുടെ വേദനയെ തിരിച്ചറിയുന്നവർ…

അഴീക്കോട് എന്റെ ഗ്രാമം ചാരിറ്റബിൾ ട്രസ്റ്റ് കണ്ണൂർ തെരുവിലെ മക്കൾ എന്ന കൂട്ടായ്‌മ പലർക്കും അത്താണിയും ആശ്വാസവുമായി മാറുന്നു….

ഇത് പോലെ നിങ്ങൾക്കും ഒന്ന് മാറി ചിന്തിച്ചുകൂടെ…

നിങ്ങൾക്ക് അതിനൊരു നല്ല മനസുണ്ടെങ്കിൽ … അതിന് നിങ്ങൾ തയ്യാറാണെങ്കിൽ… ഞങ്ങൾ നിങ്ങളെ ക്ഷണിക്കുന്നു…

വരുന്ന ഗാന്ധിജയന്തി ദിനത്തിൽ മറ്റന്നാൾ (2/10/2018) നമ്മുടെ രാഷ്ട്രപിതാവിന്റെ ധീര സ്മരണയ്ക്ക് മുന്നിൽ … അവിടത്തോടുള്ള സ്നേഹവും കടപ്പാടും അർപ്പിച്ചു കൊണ്ട്….

അനാഥാർക്ക് സാന്ത്വനമേകി അഴീക്കോട് എന്റെ ഗ്രാമം ചാരിറ്റബിൾ ട്രസ്റ്റ് കണ്ണൂർ തെരുവിലെ മക്കൾ പ്രവർത്തകരും ആരോരുമില്ലാത്തവർക്ക് പുതു ജീവിതം നൽകുന്ന കൃപ ചാരിറ്റബിൾ ട്രസ്റ്റ് പേരാവൂരും ചേർന്നൊരുക്കുന്ന ഒരു സ്നേഹ ദിനം…

നമ്മുടെ മാതാ പിതാ ഭാര് യസന്താനങ്ങൾക്ക് നൽകുന്നതിൽ നിന്ന് ഒരംശം ഈ പാവപ്പെട്ടവർക്ക് നൽകിയാലോ… അവരെ നമുക്കൊന്ന് ചേർത്ത് പിടിച്ചാലോ… നമ്മുടെ ജീവിതത്തിൽനിന്ന് ചെറിയൊരു സമയം അവർക്ക് വേണ്ടി മാറ്റി വെച്ചാലോ.. നമുക്ക് കൈ കോർക്കാം… നമുക്കൊന്നിച്ചു അവരെ ചേർത്തു പിടിക്കാം… കൃപ അഗതി മന്ദിരത്തിലെ 280 ൽ അധികം വരുന്ന അന്തേവാസികൾക്ക് ഞങ്ങൾ ഒരു ദിവസത്തെ (3 നേരം) ഭക്ഷണം നൽകുന്നു.

ഒന്നു കൂടി ക്ഷണിക്കുന്നു… 2-10-2018 ന് പേരാവൂർ കൃപ അഗതി മന്ദിരത്തിലേക്ക്…

സഹായിക്കുന്നവർ സഹായങ്ങൾ അയക്കേണ്ട ബാങ്ക് അക്കൗണ്ട്:

A/C Name : Azhikode Ente Gramam Charitable Trust

A/C Number: 67376211280

State Bank of India

Alavil Branch

IFSC: SBIN0071207

CIF No: 77149517440

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടാം

റഫീഖ് അഴീക്കോട്: 9567524439

സമജ്‌ കമ്പിൽ: 9847788666

റാഹിദ് അഴീക്കോട്: 9562077888

ബേബി ആനന്ദ്: 9447088088

ആബിദ് അഴീക്കോട്: 99959 35790

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: