ആരും തിരിഞ്ഞു നോക്കാനില്ലാതെ തുടയെല്ലുപൊട്ടി ശസ്ത്രക്രിയ കാത്ത് മൂന്നു മാസമായി ജില്ലാ ആശുപത്രിയിൽ കഴിയുന്ന പി.വി.കുമാരനെ അഴീക്കോട് എന്റെ ഗ്രാമം ചാരിറ്റബിൾ ട്രസ്റ്റ് കണ്ണൂർ തെരുവിലെ മക്കൾ പ്രവർത്തകർ ഏറ്റെടുക്കും

ഭാര്യയും മക്കളുമുണ്ടെങ്കിലും ശസ്ത്രക്രിയയ്ക്കുള്ള സമ്മതപത്രത്തിൽ ഒപ്പിടാനും ശസ്ത്രക്രിയ കഴിഞ്ഞു നടക്കാൻ തുടങ്ങുന്ന അത്രയും ദിവസം കൂടെ നിൽക്കാനും ആരും തയാറാവാതിരുന്ന കുമാരന്റെ ദുരിതം മാധ്യമ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. മാധ്യമങ്ങളിൽ വന്ന വാർത്തയുടെ അടിസ്ഥാനത്തിൽ

കമ്മിറ്റി സെക്രട്ടറി റഫീഖ് അഴീക്കോട്, പ്രസിഡണ്ട് സമജ്‌ കമ്പിൽ, മാനേജിങ് ട്രസ്റ്റിമാരായ ബേബി ആനന്ദ്, റാഹിദ് അഴീക്കോട് എന്നിവർ ആശുപത്രിയിലെത്തി സൂപ്രണ്ട് ഡോ. വി.കെ.രാജീവുമായി സംസാരിച്ചു. വീട്ടുകാർ സഹായിക്കില്ലെന്ന് ഉറപ്പായ സാഹചര്യത്തിൽ ശസ്ത്രക്രിയയ്ക്കുള്ള അനുമതി പത്രത്തിൽ സൂപ്രണ്ട് തന്നെ ഒപ്പിടും. നടക്കാൻ തുടങ്ങുന്നതുവരെ ആശുപത്രിയിലുള്ള പരിചരണവും തുടർന്നുള്ള കാര്യങ്ങളും ട്രസ്റ്റ് ചെയ്യുമെന്നു ഭാരവാഹികൾ അറിയിച്ചു. തുടയെല്ലു പൊട്ടിയതിനാൽ എഴുന്നേൽക്കാനോ തിരിഞ്ഞുകിടക്കാനോ കഴിയാതെ 3 മാസമായി ദുരിതത്തിലാണ് കുമാരൻ. ശുചിമുറിയിൽ പോകുന്നതുപോലും ആശുപത്രി ജീവനക്കാരുടെ സഹായത്തോടെയാണ്. ചിറക്കൽ പട്ടുവത്തെരു സ്വദേശിയാണ് പി.വി.കുമാരൻ. ട്രസ്റ്റ് ഭാരവാഹികൾ കുമാരന്റെ മകൾ സുജാതയുമായി ബന്ധപ്പെട്ട് ചികിത്സാ ആവശ്യത്തിലേക്കായി കുമാരനെ ഏറ്റടുക്കുന്ന കാര്യം അറിയിച്ചു. കുമാരന്റെ മറ്റൊരു മകളും കുടുംബവും കാസറഗോഡുണ്ട്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: