പനി ബാധിച്ച് ചികിത്സയിലായിരുന്ന ഭർതൃമതിയായ യുവതി മരിച്ചു

കണ്ണൂർ സിറ്റി: പനി ബാധിച്ച് ചികിത്സയിലായിരുന്ന ഭർതൃമതിയായ യുവതി മരിച്ചു. കുറുവ ചെറിയാണ്ടി ഹൗസിൽ സഫീന (26) ആണ് മരിച്ചത്. പനിയെതുടർന്ന് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മൂർച്ഛിച്ചതിനെ തുടർന്ന് കോഴിക്കോട് ബേബി മെമ്മോറിയൽ ഹോസ്പിറ്റലിലേക്ക്‌ മാറ്റുകയായിരുന്നു. പിതാവ് : പരേതനായ ഹസ്സൻ. മാതാവ് : സുഹറ. ഭർത്താവ് : നാലുവയൽ മുക്കാലി ഹൗസിൽ ഹാരിസ്. മക്കൾ : ലിയ, ഹംന, ഹിബ. സഹോദരങ്ങൾ : സൂഫാന, ഷമീമ, ഷംനാസ്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: