കണ്ണൂര്‍ സ്വദേശി ദുബൈയില്‍ വാഹനാപകടത്തില്‍ മരിച്ചു

അജ്മാന്‍: കണ്ണൂര്‍ പയ്യന്നൂര്‍ സ്വദേശി പറയന്തര വളപ്പില്‍ പ്രദീപന്‍ (36) ദു​ൈബയിലുണ്ടായ വാഹനാപകടത്തില്‍ മരിച്ചു. കഴിഞ്ഞ ദിവസം ജോലി കഴിഞ്ഞു വീട്ടിലേക്ക് പോകുന്ന വഴിയില്‍ വാഹനമിടിക്കുകയായിരുന്നു.

2007 മുതല്‍ 2010 വരെ അജ്മാനിലെ പെന്‍ പ്രിന്‍റിങ്​ പ്രസില്‍ ജോലി ചെയ്തിരുന്ന പ്രദീപന്‍ പിന്നീട്​ ഷാര്‍ജ മൈസലൂന്‍ പ്രിന്‍റിങ്​ പ്രസിലും ഷാര്‍ജ ഫ്രീസോണിലെ ഡിസൈന്‍ ഇങ്ക് പരസ്യ കമ്ബനിയിലും ജോലി ചെയ്​തിരുന്നു. ഷാര്‍ജ അംബാസഡര്‍ സ്കൂളിലെ അധ്യാപിക രചനയാണ് ഭാര്യ. മകന്‍: അദീപ്.

ദുബൈയിലെ സംഗീത സദസുകളില്‍ നിറസാന്നിധ്യമായിരുന്നു പ്രദീപനും ഭാര്യ രചനയും. നടപടി ക്രമങ്ങള്‍ പൂര്‍ത്തീകരിച്ച്‌ മൃതദേഹം നാട്ടിലേക്ക് കൊണ്ടു പോകുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: