മട്ടന്നൂർ ഗവ.യു.പി. സ്‌കൂൾ റിട്ട.അധ്യാപിക കെ.കെ.ലക്ഷ്മിക്കുട്ടി(87) അന്തരിച്ചു.

മട്ടന്നൂർ: മട്ടന്നൂർ ഗവ.യു.പി. സ്‌കൂൾ റിട്ട.അധ്യാപിക നെടുവോട്ടുംകുന്ന് ‘രാമപുര’ത്തിൽ കെ.കെ.ലക്ഷ്മിക്കുട്ടി(87) അന്തരിച്ചു. ഭർത്താവ്: സി.ഗോവിന്ദൻ നമ്പ്യാർ (റിട്ട.വില്ലേജ് ഓഫീസർ) മക്കൾ: കെ.കെ.വിലാസിനി (റിട്ട.ബി.എസ്.എൻ.എൽ., ഇരിട്ടി), കെ.കെ.ലതിക (എസ്.ബി.ഐ, കണ്ണൂർ), കെ.കെ.വിനോദ് കുമാർ (ചീഫ് ലൈബ്രേറിയൻ, മാതൃഭൂമി, കോഴിക്കോട്), കെ.കെ.ലീന (അധ്യാപിക, മട്ടന്നൂർ ഹയർസെക്കൻഡറി സ്‌കൂൾ). മരുമക്കൾ: എ.കെ.നാരായണൻ (റിട്ട.എയർഫോഴ്‌സ്), സി.വിനോദ് കുമാർ (റിട്ട.ഗ്രാമീൺ ബാങ്ക്), ഡോ.പി.വി.ജയരാജ്(റിട്ട. പ്രൊഫസർ, നിർമ്മലഗിരി കോളേജ്, കൂത്തുപറമ്പ്), പരേതയായ വി.ജയശ്രീ (സിൽക്ക് ബോർഡ്, മൈസൂർ). സഹോദരങ്ങൾ: കെ.കെ.നാരായണൻ (റിട്ട. എ.ഇ.ഒ, പൂക്കോട്), കെ.കെ.രാഘവൻ (റിട്ട.അധ്യാപകൻ, പഴശ്ശി), മാധവി (മരുതായി), പരേതരായ കെ.കെ.ബാലകൃഷ്ണൻ നമ്പ്യാർ (പഴശ്ശി ), പാർവ്വതിയമ്മ, ജാനകിയമ്മ, കുഞ്ഞനന്തൻ മാസ്റ്റർ. ശവസംസ്‌കാരം ഞായറാഴ്ച രാവിലെ 10ന് പൊറോറ നഗരസഭാ ശ്മശാനത്തിൽ.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: