ജില്ലയിലെ 23 വാര്‍ഡുകള്‍ കണ്ടെയിന്‍മെന്റ് സോണില്‍

ജില്ലയില്‍ പുതുതായി കൊവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട 23 തദ്ദേശ സ്ഥാപന വാര്‍ഡുകള്‍ കൂടി കണ്ടെയിന്‍മെന്റ് സോണുകളായി ജില്ലാ കലക്ടര്‍ ടി വി സുഭാഷ് പ്രഖ്യാപിച്ചു. ഇവയില്‍ സമ്പര്‍ക്കം വഴി രോഗബാധയുണ്ടായ കണ്ണൂര്‍ കോര്‍പ്പറേഷന്‍ 23,27, കൊളച്ചേരി 17, പയ്യാവൂര്‍ 12, കാങ്കോല്‍ ആലപ്പടമ്പ 8, ചിറക്കല്‍ 21, ധര്‍മ്മടം 1, കതിരൂര്‍ 18, മാങ്ങാട്ടിടം 11, തലശ്ശേരി നഗരസഭ 28, മുണ്ടേരി 17, ചെങ്ങളായി 4, പെരിങ്ങോം വയക്കര 2, പയ്യന്നൂര്‍ നഗരസഭ 3,28, വളപട്ടണം 12, കീഴല്ലൂര്‍ 8, കരിവെള്ളൂര്‍ പെരളം 4 എന്നീ വാര്‍ഡുകള്‍ പൂര്‍ണമായി അടച്ചിടും.

അതോടൊപ്പം, പുറമെ നിന്നെത്തിയവരില്‍ രോഗബാധ കണ്ടെത്തിയ പായം 1, മട്ടന്നൂര്‍ നഗരസഭ 4, 24, കതിരൂര്‍ 13, മുണ്ടേരി 6 എന്നീ വാര്‍ഡുകളില്‍ രോഗികളുടെ വീട് കേന്ദ്രമാക്കി 100 മീറ്റര്‍ ചുറ്റളവില്‍ വരുന്ന പ്രദേശങ്ങള്‍ കണ്ടെയിന്‍മെന്റ് സോണുകളാക്കും.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: