കർമ്മ സാക്ഷ്യങ്ങൾ ബാക്കിയാക്കി റിവിൻജാസ് (റിഞ്ചു )യാത്രയായി

തലശ്ശേരി: ജീവിച്ച ചെറിയ കാലയളവിനുള്ളിൽ നാട്ടിലും മറുനാട്ടിലും മാതൃകാപരമായ സേവന പ്രവർത്തനങ്ങൾ സമർപ്പിച്ച നെട്ടൂരിലെ റിവിൻ ജാസിന് സൗഹൃദ ബാഹുല്യത്തിന്റെ കണ്ണീരണിഞ്ഞ അന്ത്യാജ്ഞലി. തലശ്ശേരി നെട്ടൂർ കുന്നോത്ത് പള്ളി ഖബർസ്ഥാനിൽ റിവിൻജാസിന്റെ ഭൗതിക ശരീരം ഏറ്റുവാങ്ങുമ്പോൾ ജീവിതത്തിന്റെ നനാതുറകളിൽ നിന്നും ഒഴുകിയെത്തിയ കേരളത്തിലുടനീളമുള്ള ആയിരങ്ങളുടെ പ്രാർത്ഥനകളും തേങ്ങലുകളുമായ വികാരനിർഭര അന്ത്യകർമ്മമായി.അനാരോഗ്യത്തെ തുടർന്ന് ചികിൽസയിലായിരുന്ന നെട്ടൂർ മണക്കണ്ടത്തിൽ അഹമ്മദ് ആസിയ ദമ്പതികളുടെ മകൻ റിവിൻജാസ് ബുധനാഴ്ച വൈകീട്ടാണ് മരണപ്പെട്ടത്.രോഗിയായി സ്വന്തം ചികിത്സ നടക്കവെയാണ് സ്വകാര്യ വേദന മറന്ന് റിവിൻജാസ് അവഗണിക്കപ്പെട്ടവരുടെ ഊർജ്ജമായും യാതന അനുഭവിക്കുന്നവരുടെയും സേവകനായും രാവും പകലും പൊതു രംഗത്തുണ്ടായത്. ബ്രണ്ണൻ കൊളജ് വിദ്യാർത്ഥിയായിരിക്കെ തന്നെ കാമ്പസിലെ വിദ്യാർഥി സാരഥിയായ റിവിൻജാസ് പിന്നീട് വ്യത്യസ്ത രംഗങ്ങളിൽ സാമൂഹിക ഇടപെടൽ നടത്തി പലരുടെയും ശ്രദ്ധ നേടി.എസ് ഐ ഒ തലശ്ശേരി ഏരിയ പ്രസിഡന്റ്, കുന്നോത്ത് പ്രവാസികൂട്ടം, റോഡ് ആക്ഷൻ കൗൺസിൽ, മദ്റസ കമ്മിറ്റി, ഫ്രറ്റേർണിറ്റി കണ്ണൂർ ജില്ലാ കമ്മിറ്റിയംഗം തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ചിരുന്നു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: