ചാല ബൈപ്പാസിൽ നടപ്പാത തകർന്നു; കാൽനടയാത്രക്കാർക്ക് ഭീഷണി
ചാല-നടാൽ ബൈപ്പാസ് റോഡിലെ നടപ്പാത തകർന്നത് കാൽനടയാത്രക്കാർക്ക് ഭീഷണിയായി. മൂന്നു വർഷം മുൻപാണ് ബൈപ്പാസ് കവലയിൽ നടപ്പാത നിർമിച്ചത്.റോഡിന്റെ ഇരുഭാഗത്തായി 500 മീറ്റർ നീളത്തിൽ നിർമിച്ച പാത കാൽനടയാത്രക്കാർക്ക് ഏറെ സൗകര്യപ്രദമായിരുന്നു.എന്നാൽ കണ്ടെയ്നർ ലോറികൾ നിർത്തിയിടാൻ തുടങ്ങിയതോടെ പാത തകരാൻ തുടങ്ങി.ഇപ്പോൾ പാത മുഴുവൻ കുഴിയായി ചെളിവെള്ളം കെട്ടിനിൽക്കുകയാണ്. ആളുകൾ റോഡിലൂടെയാണ് നടന്നു പോകുന്നത്.മിക്ക ദിവസങ്ങളിലും കണ്ടെയ്നറുകൾ ഇവിടെ നിർത്തിയിടും. സമീപത്തെ ആസ്പത്രിയിലേക്ക് നിരവധി ആളുകൾ ഇതിലൂടെയാണ് പോകുന്നത്.