പ്രവാസികളെ ചൂഷണം ചെയ്ത് വിമാനനിരക്കുകൾ :നാളെ കോഴിക്കോട് നിന്ന് ദുബായിലേക്കുള്ള ടിക്കറ്റ് വില 47000 മുതൽ 54000 വരെ

നാളെ കോഴിക്കോട് നിന്ന് ദുബായിലേക്കുള്ള ടിക്കറ്റ് നിരക്കാണ്.മുകളിൽ കൊടുത്തിരിക്കുന്ന ഫോട്ടോ..ദശലക്ഷക്കണക്കിന് കേരളീയര്‍ ഗള്‍ഫ് നാടുകളില്‍ ജോലിയെടുക്കുന്നുണ്ട്. അവരില്‍ ഭൂരിഭാഗവും കുറഞ്ഞ വരുമാനക്കാരും പ്രയാസപ്പെട്ട് ജീവിക്കുന്നവരുമാണ്. അവര്‍ക്ക് താങ്ങാനാവാത്ത വര്‍ദ്ധനയാണ് എയര്‍ലൈനുകള്‍ ഇപ്പോള്‍ നടപ്പാക്കുന്നത്. ഓണവും വലിയപെരുന്നാളുമൊക്ക കുടുംബത്തോടൊപ്പം ആഘോഷിക്കാന്‍ നാട്ടിലെത്തിയ പ്രവാസികളെ ഈ വര്‍ദ്ധന പ്രതികൂലമായി ബാധിക്കും. സെപ്തംബര്‍ ഒന്നിന് ഗള്‍ഫ് മേഖലയില്‍ വിദ്യാലയങ്ങള്‍ തുറക്കുന്നതും ഈ ദിനങ്ങളില്‍ കൂടുതല്‍ യാത്രക്കാര്‍ ഉണ്ടാകാന്‍ ഇടയാക്കിയട്ടുണ്ട്

പ്രവാസിയുടെ വിയർപ്പിന്റെ രുചിയറിയാത്ത ഒരു രാഷ്ട്രീയ പാർട്ടിയും ഇന്ന് കേരളത്തിലില്ല.ഇപ്പോഴുള്ള പ്രളയ ദുരന്തത്തെക്കാൾ പഴക്കമുണ്ട് പ്രവാസിയുടെ യാത്രാ ദുരന്തത്തിന്ന്. നാട്ടിലയാലും വിദേശത്തായാലും അവരെ പിഴിയുന്നതിന്ന് ആരും ഒരു പിശുക്കും കാണിക്കാറില്ല.

ഈ തീവെട്ടിക്കൊള്ളക്കെതിരെ പലരും സമരം ചെയ്തിട്ടുണ്ടെന്ക്കിലും.അതൊരു വഴിപാട് ആയിരുന്നു.അതിന്റെ ഫോളോഅപ് പിന്നീട് ഉണ്ടായിട്ടില്ല.75ശതമാനം പ്രവാസിയുടെയും ഒരു മാസത്തെ ശമ്പളത്തേക്കാൾ കൂടുതലാണ് അങ്ങോട്ട് പോകാനുള്ള ചിലവ് മാത്രം.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: