റോഡിൽ വിള്ളൽ; കണ്ണൂർ വയനാട് പാൽച്ചുരം റോഡ് അടച്ചു

അപകട ഭീഷണി; കണ്ണൂർ വയനാട് ജില്ലകളെ ബന്ധിപ്പിക്കുന്ന പാൽച്ചുരം റോഡ് അടച്ചു. അമ്പായത്തോട്,

പാൽച്ചുരം, ബോയ്സ് ടൗൺ വഴി വയനാട്ടിലേക്ക് പോകുന്ന റോഡാണ് കലക്ടറുടെ നിർദേശപ്രകാരം അടച്ചത്. കലക്ടർ നേരിട്ടെത്തി പാൽച്ചുരം റോഡിന്റെ അവസ്ഥ മനസ്സിലാക്കിയിരുന്നു. അമ്പായത്തോടുനിന്ന‌് ബോയ്സ് ടൗൺവരെയുള്ള ആറു കിലോമീറ്റർ റോഡിൽ കനത്ത മഴയിൽ 14 ഇടങ്ങളിൽ മണ്ണിടിഞ്ഞിട്ടുണ്ട‌്. ഏഴ് സ്ഥലങ്ങളിൽ റോഡ് ഇടിഞ്ഞ് താഴ്ചയിലേക്ക് വീണിട്ടുമുണ്ട്. രണ്ടിടങ്ങളിലായി നൂറുമീറ്ററിലേറെ ദൂരത്തിൽ റോഡിന് വിള്ളലുണ്ടായി. ഇതുവഴിയുണ്ടായിരുന്ന ഇരുപത്തിയഞ്ചോളം കെഎസ്ആർടിസി ബസ് സർവീസുകൾ ദിവസങ്ങളായി നിർത്തിയിരിക്കയാണ്. പി.ഡബ്ല്യൂ.ഡി ചുരം ഡിവിഷന്റെ കീഴിൽ പാൽച്ചുരം റോഡിന്റെ അറ്റകുറ്റപ്പണി ആരംഭിച്ചിട്ടുണ്ട്. ഒരുമാസത്തിനകം പ്രവൃത്തി പൂർത്തിയാക്കി ഉന്നത ഉദ്യോഗസ്ഥർ പരിശോധിച്ച് അപകട ഭീഷണിയില്ലെന്ന് ഉറപ്പ് വരുത്തിയശേഷംമാത്രം റോഡ് തുറന്നുകൊടുക്കാനാണ് തീരുമാനം. ഇതിനിടെ മലയിടിഞ്ഞും മറ്റും നിരന്തരം അപകടമുണ്ടാകുന്ന ഈ റോഡിന‌് ബദലായി അമ്പായത്തോട്﹣താഴെ പാൽച്ചുരം 44ാം മൈലിലേക്കുള്ള ചുരരഹിത പാത യാഥാർഥ്യമാക്കണമെന്ന ആവശ്യവും ശക്തമാണ്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: