സ്വർണ്ണാഭരണത്തിന്റെയും പണത്തിന്റെയും ഉടമസ്ഥനെ തേടി ഇരിക്കൂർ പോലീസ്. 

ഇരിക്കൂർ: സ്വർണ്ണാഭരണത്തിന്റെയും പണത്തിന്റെയും ഉടമസ്ഥനെ തേടി പോലീസ്. കഴിഞ്ഞ വർഷം നവംബർ

രണ്ടിനാണ് ഇരിക്കൂർ പോലീസിനു സ്വർണാഭരണങ്ങളും പണവും ലഭിച്ചത്. ഉടമസ്ഥരെ കണ്ടെത്തുന്നതിനു പോലീസ് അന്വേഷണം നടത്തുകയും സ്വർണാഭരണങ്ങൾ നഷ്ടപ്പെട്ടുവെന്ന പരാതികൾ ജില്ലയിലെ വിവിധ സ്റ്റേഷനുകളിൽ ലഭിച്ചിരുന്നോയെന്നു അന്വേഷിക്കുകയും ചെയ്തിരുന്നു. സ്വർണാഭരണങ്ങൾ ലഭിച്ചിട്ട് ഒരു വർഷമാകാറായിട്ടും ഇതുവരെ ഉടമസ്ഥർ എത്തിയില്ല. കുറ്റകൃത്യത്തിൽ ഉൾപ്പെട്ടതോ ആരുടെയെങ്കിലും കൈവശത്ത് നിന്നും നഷ്ടപ്പെട്ടതാണോയെന്ന സംശയത്തിലാണ് പോലീസ്. സ്വർണാഭരണങ്ങളുടെയും പണത്തിന്റയും ഉടമസ്ഥർ തെളിവ് സഹിതം ഇരിക്കൂർ പോലീസ് സ്റ്റേഷനുമായി ബന്ധപ്പെടുക. ഫോൺ: 9497980850, 04602 257100.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: