അ​യ​ൽ​വാ​സി​യു​ടെനേ​രേ വെ​ടി​വ​യ്പ്: പ്ര​തി അ​റ​സ്റ്റി​ൽ

പാ​നൂ​ർ: ഭാ​ര്യ​യെ ഫോ​ണി​ൽ വി​ളി​ച്ചു​വെ​ന്നാ​രോ​പി​ച്ച് അ​യ​ൽ​വാ​സി​യെ വെ​ടി​വ​ച്ചും ബോം​ബെറി​ഞ്ഞും കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച സം​ഭ​വ​ത്തി​ലെ പ്ര​തി അ​റ​സ്റ്റി​ൽ. സെ​ൻ​ട്ര​ൽ പൊ​യി​ലൂ​ർ ക​മ്പി​മു​ക്ക് വ​ട്ട​പ്പൊ​യി​ലി​ൽ പ​ടി​ഞ്ഞാ​റ​യി​ൽ ബാ​ല​ൻ എ​ന്ന പ​രു​ന്ത് ബാ​ല​നെ (53) യാ​ണ് അ​യ​ൽ​വാ​സി പാ​റാ​യി കൂ​ട്ടാ​യി​ന്‍റ​വി​ട ര​തീ​ഷി (25) നെ ​കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച സം​ഭ​വ​ത്തി​ൽ കൊ​ള​വ​ല്ലൂ​ർ എ​സ്ഐ എം.​വി. ബി​ജു​വും സം​ഘ​വും അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​ന്ന​ലെ വൈ​കു​ന്നേ​രം അ​ഞ്ചോ​ടെ​യാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം.
ഭാ​ര്യ​യെ ഫോ​ണി​ൽ വി​ളി​ച്ചു​വെ​ന്നാ​രോ​പി​ച്ചാ​ണ് പ്ര​തി ബാ​ല​ൻ ബൈ​ക്കി​ൽ അ​യ​ൽ​വാ​സി ര​തീ​ഷി​ന്‍റെ വീ​ട്ടി​ലെ​ത്തി​യ​ത്. ര​തീ​ഷി​നെ ക​ണ്ട പ്ര​തി ഉ​ട​ൻ ത​ന്‍റെ കൈ​യി​ലു​ണ്ടാ​യി​രു​ന്ന തോ​ക്ക് ഉ​പ​യോ​ഗി​ച്ച് മൂ​ന്ന് റൗ​ണ്ട് വെ​ടി​വ​യ്ക്കു​ക​യും വീ​ടി​ന് നേ​രേ ബോം​ബെ​റി​യു​ക​യും ചെ​യ്തു.
 

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: