RIBK പൊതിച്ചോറുകൾ വിതരണം ചെയ്തു.

രാത്രിയിലും തെരുവില്‍ കിടക്കുന്നവര്‍ക്ക് ഭക്ഷണവുമായി RIBK കണ്ണൂർ ജില്ലാ കമ്മറ്റി. ഇന്നലെ പരിയാരം ഫാർമസി കോളേജിൽ നടന്ന ഓണാഘോഷോത്തോടനുബന്ധിച്ചു നടത്തിയ ഓണ സദ്യയിൽ അധികം വന്ന ഭക്ഷണം കണ്ണൂർ ടൌൺ പരിസരങ്ങളിൽ ഒരു നേരത്തെ ഭക്ഷണം കിട്ടാത്തവർക്ക് വിതരണം ചെയ്തു. അധികം വന്ന ഭക്ഷണം 160 പൊതിച്ചോറുകൾ ആക്കി വിതരണത്തിന് തയ്യാറാക്കാന്‍ പരിയാരം ഫാർമസി കോളേജിലെ വിദ്യാർത്ഥികളും സഹായിച്ചു. ഭക്ഷണ വിതരണത്തിന് കണ്ണൂർ ജില്ലാ സെക്രട്ടറി വിധു പരിയാരം, ജില്ലാ പ്രസിഡന്റ് ബിനോജ് പാപ്പിനിശേരി,  സംസ്ഥാന എക്സിക്യൂട്ടീവ് കമ്മറ്റി അംഗം രഞ്ജിത്, ആർ ഐ ബി കെ യുടെ സംസ്ഥാന സെക്രട്ടറി സുധീഷ് പരിയാരം തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: