ഇരിട്ടിയിൽ 15 കാരിക്ക് പീഡനം; യുവാവ് അറസ്റ്റില്‍
ഇരിട്ടി: പതിനഞ്ചുകാരിയായ ഒന്‍പതാം ക്ലാസ്സ് വിദ്യാര്‍ത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. മുഴക്കുന്ന് നെല്ലിയാട്ടെ പതിനഞ്ചുകാരിയെയാണ് ബന്ധു കൂടിയായ ചതിരൂര്‍ കോളനിയിലെ രാജേഷ് (27) പീഡിപ്പിച്ചത്. രാജേഷിന്റെ നെല്ലിയാട്ടെ ഭാര്യ വീട്ടില്‍ വെച്ചാണ് പീഡിപ്പിച്ചതത്രെ. വിദ്യാര്‍ത്ഥിനി സ്കൂളില്‍ പോവാത്തതിനെ തുടര്‍ന്ന് ടീച്ചര്‍ അന്വേഷിച്ചപ്പോഴാണ് മാസങ്ങളായുള്ള പീഡനവിവരം പുറത്തറിഞ്ഞത്. പോക്സൊ പ്രകാരം കേസെടുത്ത രാജേഷിനെ ഇരിട്ടി സിഐ എം ആര് ബിജുവാണ് അറസ്റ്റു ചെയ്തത്.