ഇരു വൃക്കകളും തകരാറിലായ ടി.കെ.അബ്ദുൽ ഖാദർ സഹായം അഭ്യർത്ഥിക്കുന്നു

എടക്കാടും സമീപ പ്രദേശങ്ങളിലെയും പൊതു പ്രവർത്തകനായ ശ്രീ അബദുൽ ഖാദർ ടി.കെ.എന്ന ഖാദർക്ക ഇരു വൃക്കകളും തകരാറിലായി കിടപ്പിലാണ്. ആഴ്ചയിൽ മൂന്നുതവണ ഡയാലിസിസ് ചെയ്താണ് ജീവൻ നിലനിർത്തുന്നത്. ഓപ്പറേഷൻ നടത്തി വൃക്കമാറ്റി വെക്കൽ എന്നത് അദേഹത്തെ സംബന്ധിച്ചു പ്രായോഗികമല്ലെന്ന് ഡോക്ടർമാർ അറിയിച്ചിരിക്കുകയാണ്. ആകെ ചെയ്യാൻ പറ്റുന്നത് ഡയാലിസിസ് ചെയ്ത് ജീവൻ നില നിർത്തുക എന്നതാണ്. ഈ ഭാരിച്ച ചെലവ് താങ്ങാൻ ഇദേഹത്തിന്റെ കുടുംബത്തിന് സാധ്യമല്ല.
     കടമ്പൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് ശ്രി. കെ ഗിരീഷൻ, ശ്രീ.സി.കെ.രാജൻ, ശ്രീ. ഇ.കെ.അശോകൻ എന്നിവർ രക്ഷാധികാരികളായും പി. കെ. പുരുഷോത്തമൻ ചെയർമാനും സി .പി. മനോജ് കൺവീനറുമായും ഒരു ചികിത്സ സഹായ സമിതി രൂപീകരിച്ചിട്ടുണ്ട്. കണ്ണൂർ ജില്ലാ സഹകരണ ബാങ്കിന്റെ എടക്കാട് ശാഖയിൽ അക്കൗണ്ട് നമ്പർ 1016005007398 , ।FSC : U TlBOSKDC01 നമ്പർ ആയി ഒരു അക്കൗണ്ട് ആരംഭിച്ചിരിക്കുന്നു. Phone: 9447740101

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: