വാറ്റുചാരായ നിർമ്മാണ കേന്ദ്രത്തിൽ റെയ്ഡ്; 130 ലിറ്റർ വാഷ് പിടി കൂടി

പയ്യന്നൂർ: വാറ്റുചാരായ നിർമ്മാണ കേന്ദ്രത്തിൽ റെയ്ഡ് 130 ലിറ്റർ വാഷ് പിടി കൂടി.വാറ്റുകാരനെതിരെ അബ്കാരി കേസെടുത്തു.വയക്കര പൊന്നം വയൽ സ്വദേശി ഏഴിലോട്ടു വീട്ടിൽ ഉണ്ണികൃഷ്ണനെ (43)തിരെയാണ് അബ്കാരി കേസെടുത്തത്.
റേഞ്ച്എക്സൈസ് ഇൻസ്പെക്ടർ എൻ. വൈശാഖിൻ്റെ നേതൃത്വത്തിൽ നടത്തിയ റെയ്ഡിൽ പൊന്നം വയലിലെ വീട്ടുപരിസരത്ത് അലുമിനിയം പാത്രത്തിലും ബാരലുകളിലുമായി സൂക്ഷിച്ച 130 ലിറ്റർ ചാരായം വാറ്റാൻ പാകപ്പെടുത്തിയ വാഷ് ആണ് പിടികൂടിയത്. റെയ്ഡിൽപ്രിവൻറീവ് ഓഫീസർമാരായ പി.വി. ശ്രീനിവാസൻ , ടി.ഖാലിദ് , സിവിൽ എക്സൈസ് ഓഫീസർമാരായ വിജിത് ടി വി , സനേഷ് പി വി, എക്സൈസ് ഡ്രൈവർ പ്രദീപൻ എം വി എന്നിവരും ഉണ്ടായിരുന്നു.