വയോധികൻ പുഴയിൽ ചാടി മരിച്ചു

ചൊക്ലി: വയോധികൻ പുഴയിൽ ചാടി മരിച്ചു. നാദാപുരം ചേറ്റുവണ്ടി താഴെ കുനിയിൽ പേരോട് സ്വദേശി സി.കെ.ആണ്ടി (85) ആണ് മരിച്ചത്. ഇന്ന് രാവിലെ 6.45 ഓടെ പെരിങ്ങത്തൂർ പുഴയിലാണ് ചാടിയത്.നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് പുഴയിൽ നിന്നും രക്ഷിച്ച് കരയ്ക്കെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. നാദാപുരം പോലീസ് സ്റ്റേഷന് സമീപം ചായക്കട നടത്തുന്ന ബാബുവിൻ്റെ പിതാവാണ്. വിവരമറിഞ്ഞതിനെ തുടർന്ന് കുടുംബാംഗങ്ങൾ സ്ഥലത്തെത്തിയിട്ടുണ്ട്.ചൊക്ലി പോലീസ് മൃതദേഹം ഇൻക്വസ്റ്റ് നടത്തി