‘ബസിയും  ബെസിയോം’
കിച്ചൻ ഷെഫ്
സ്നേഹ സമാഗമം ’22
സംഘടിപ്പിച്ചു          

         

കൊളപ്പ : അടുക്കള സൗഹൃദ കൂട്ടായ്മയായ കിച്ചൻ ഷെഫിന്റെ നേതൃത്വത്തിൽ ‘ബസിയും ബെസിയോം ‘ എന്ന ടൈറ്റിലിൽ കൊളപ്പ ചിൽക്കീസ് ഐസ് ക്രീം പാർക്കിൽ സ്നേഹ സമാഗമം സംഘടിച്ചു. കണ്ണൂർ നാഫിസ് കിച്ചൺ ഡയറക്ടറും മലബാർ അടുക്കള – കേരളയുടെ ചീഫ് കോഡിനേറ്ററുമായ മിസ് രിയ ആഷിഖ് ഉദ്ഘാടനം ചെയ്തു. സൗഹൃദത്തിന്റെയും സന്തോഷത്തിന്റെയും ഇത്തരം പെണ്ണിടങ്ങൾ സ്ത്രീ ശാക്തീകരണത്തിന് കരുത്ത് പകരുമെന്ന് ഉദ്ഘാടന ഭാഷണത്തിൽ അവർ പറഞ്ഞു.  കിച്ചൻ ഷെഫ് ചീഫ് ഡയറക്ടർ സുബൈദ സി അദ്ധ്യക്ഷത വഹിച്ചു. ഡയറക്ടർ സീനത്ത് റഫീഖ് മോഡറേറ്ററായി. വാം വെൽക്കം , നൈം ചാലഞ്ച് ,ഫുഡ് ടോക്ക് , പാട്ടും കിസയും ,അടുക്കള സല്ലാപം , ഫൺ ടൈം ,   പറ പറച്ചിൽ തുടങ്ങിയ പരിപാടികൾ അരങ്ങേറി.

സമാഗമത്തോടനുബന്ധിച്ച് കിച്ചൻ ഷെഫ് സംഘടിപ്പിച്ച പുഡ്ഡിംഗ് മത്സരത്തിന്റെ ഫലപ്രഖ്യാപനം ഏഷ്യാനെറ്റ് സെലിബ്രിറ്റി ഷെഫ് പ്രമുഖ പാചക വിദഗ്ധ തസ്നീം അസീസ് ഓൺലൈനിൽ നിർവഹിച്ചു. .വിജയികളായ ഫഹ് മിദ അനസ് ( ഒന്നാം സ്ഥാനം ), ഖദീജ ഇബ്രാഹിം ( രണ്ടാം സ്ഥാനം ) , റുമൈസ ജാസിം  ( മൂന്നാം സ്ഥാനം ), താഹിറ റഹ്മാൻ (പ്രോത്സാഹനം ) എന്നിവർക്ക് മിസ് രിയ ആഷിക്ക് ഉപഹാരങ്ങൾ കൈമാറി.

സമാഗമത്തിൽ അരങ്ങേറിയ വിവിധ മത്സരങ്ങളിലെ  വിജയികളായ ഫാഇസ, റിസ അംജദ്, അർഫീന , ജൂബെരിയ , ഖദീജ എസി , സഫീറ സമീർ , സുമയ്യ ടി.പി, നാസില അമീർ , റുമൈസ , റഫ് ഷാന എന്നിവർ സമ്മാനങ്ങൾ ഏറ്റുവാങ്ങി.നിഹാല ജാസ്മിൻ , റാനിയ ഷിഹാബ് എന്നിവർ ആങ്കറിംഗിന് നേതൃത്വം നൽകി.കിച്ചൻ ഷെഫ് ഡയറക്ടർമാരായ ജസ്ബീന കെ.പി  സ്വാഗതവും ഷാനിബ ഹംസ നന്ദിയും പറഞ്ഞു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: