യുവാവിനെ കാപ്പ ചുമത്തി അറസ്റ്റ് ചെയ്തു

കണ്ണൂർ: നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി അറസ്റ്റ് ചെയ്ത് ജയിലിലടച്ചു. കണ്ണൂർ സിറ്റി, കണ്ണൂർ ടൗൺ, എടക്കാട് പോലീസ് സ്റ്റേഷൻ പരിധികളിലെ ഒട്ടേറെ കേസുകളിൽ പ്രതിയായ ബർണശ്ശേരിയിലെ അതുൽ ജോൺ റൊസാരിയോ( 26)യാണ് അറസ്റ്റിലായത്. ജില്ലാ പോലീസ് സൂപ്രണ്ടിന്റെ ശുപാർശയിൽ കളക്ടറുടെ ഉത്തരവ് പ്രകാരം കണ്ണൂർ സിറ്റി പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ രാജീവ് കുമാറാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.