ചികിത്സാ സഹായ പദ്ധതി ഉടൻ ആരംഭിക്കണം: കെഎസ്എസ്പിഎ 

0


പയ്യാവൂർ: മുതിർന്ന പൗരന്മാർക്കും, സർവീസ് പെൻഷനേഴ്സിനുമുള്ള സൗജന്യ ചികിത്സാ പദ്ധതി ഉടൻ ആരംഭിക്കണമെന്ന് പയ്യാവൂർ മണ്ഡലം  കെഎസ്എസ്പിഎ  യോഗം സർക്കാരിനോട്  ആവശ്യപ്പെട്ടു.പെൻഷനേഴ്സിന് ഇനിയും വാക്സിൻ ലഭിക്കാനുമുണ്ട്. വാക്സിനേഷൻ വേഗത്തിലാക്കി എല്ലാ പെൻഷൻകാർക്കും ഉടനടി നൽകുവാൻ നടപടി സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. പി.ദിനേശൻ യോഗം ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് മാത്യു.ടി. സഖറിയാസ് അദ്ധ്യക്ഷത വഹിച്ചു. വിൽസൺ തുരുത്തേൽ, ജേക്കബ് സൈമൺ,എം.ഡി. മേരി, ഇ എം.മാത്യു, എമ്മാനുവേൽ സെബാസ്റ്റ്യൻ, എൻ.എം ജോസഫ്, പി.എ.അബ്രാഹം. ഒ.എം. ആഗസ്തി,കെ ടി തോമസ് എന്നിവർ സംസാരിച്ചു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

Discover more from Kannur Varthakal Online

Subscribe now to keep reading and get access to the full archive.

Continue reading