നഗരസഭയിൽ അജൈവ മാലിന്യശേഖരത്തത്തിന് ഞായറാഴ്ച മുതൽ പുതിയ തുടക്കം

തലശ്ശേരി:നഗരത്തിൻ്റെ തീരാതലവേദനയായ മാലിന്യപ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരമൊരുങ്ങുന്നു – ഞായറാഴ്ച മുതൽ അജൈവ മാലിന്യശേഖരണത്തിന് പുതിയ ഒരു സംവിധാനം കൂടി നടപ്പാക്കുമെന്ന് ചെയർപേഴ്സൺ കെ.എം.ജമുനാ റാണിയും വൈസ് ചെയർമാൻ വാഴയിൽ ശശിയും വാർത്താ സമ്മേളനത്തിൽ അറിയിച്ചു.” – എൻ്റെ മാലിന്യം എൻ്റെ ഉത്തരവാദിത്വം എന്ന ലക്ഷ്യത്തിനായി നഗരസഭയും നിർമ്മൽ ഭാരത് സൊസൈറ്റി തളിപറമ്പുമായി സംയോജിച്ചാണ് പദ്ധതി പ്രാവർത്തികമാക്കുന്നത്- നഗരസഭയിലെ  വീടുകൾ, കച്ചവട സ്ഥാപനങ്ങൾ, എന്നിവിടങ്ങളിൽ നിന്ന് ഹരിത കർമ്മ സേനാംഗങ്ങൾ വഴി ബാഗ്, റെക്‌സിൻ, തുണി, ഇ.വേസ്റ്റ്:;കുപ്പിച്ചില്ലുകൾ: തെർമോക്കോൾ ഉൾപെടെയുള്ള മാലിന്യങ്ങൾ യു സർഫീ.ഈടാക്കി ശേഖരിക്കും. കൃത്യമായ ഇടപെടലുകളിലൂടെ നഗരസഭയെ ക്ലീൻ സിറ്റി ഗ്രീൻ സിററിയാക്കി മാറ്റാനാണ് തീരുമാനം – പുതിയ കൌൺസിൽ ചുമതലയേറ്റശേഷം പ്രഖ്യാപിച്ച നഗര സൌന്ദര്യവൽക്കരണത്തിൻ്റെ ഒന്നാം ഘട്ടം പഴയ ബസ്സ് സ്റ്റാൻ്റിൽ നിന്ന് തുടങ്ങുമെന്ന് ഇരുവരും വ്യക്തമാക്കി – ഇത് എങ്ങിനെ പ്രാവർത്തികമാക്കണമെന്നതിന് തലശ്ശേരി ഗവ.എഞ്ചിനിയറിങ് കോളേജിലെ വിദഗ്ദ സംഘം പഠനം നടത്തി റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട് – പൈതൃക ടൂറിസം പദ്ധതിയിൽ പാർക്കുകളും നവീകരിക്കും – നഗരത്തിൽ പ്രവർത്തിക്കാതെ കിടക്കുന്ന സി.സി.ടി.വി.ക്യാമറകൾ മാറ്റി സ്ഥാപിക്കും.- നഗരസഭാ യോഗത്തിൻ്റെ അറിയിപ്പുകൾ അജണ്ട ഉൾപെടെ മാധ്യമങ്ങൾക്ക് നൽകുന്ന കാര്യം പരിഗണിക്കും – കൌൺസിലർമാരായ ടി.കെ.സാഹിറ, സി.സോമൻ, സി.ഗോപാലൻ, അഡ്വ.ശ്രീശൻ, എൻ.മോഹനൻ, കെ.പി.അൻസാരി, വി.ബി.ഷംസുദ്ദീൻ, സിക്രട്ടറി ആർ.പ്രദീപ് കുമാർ, ഹെൽത്ത് സുപ്പർവൈസർ കെ. പ്രമോദ്, നിർമ്മൽ ഭാരത് സൊസൈറ്റി പ്രതിനിധി ഫഹദ് എന്നിവരും വാർത്താ സമ്മേളനത്തിൽ സംബന്ധിച്ചു.-

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: