വളപട്ടണത്ത് നോക്കുകുത്തിയായി ഒരു എടിഎം; ഉത്തരവാദപ്പെട്ടവർക്ക് മിണ്ടാട്ടമില്ല

വളപട്ടണം വെസ്റ്റേൺ ഇന്ത്യാ പ്ലൈവുഡ്സ് ഫാക്ടറിക്ക് സമീപം ” ഇന്ത്യൻ ഓവർസീസ് ബേങ്ക് എ.ടി.എം കൗണ്ടർ പ്രവർത്തനം നിലച്ചിട്ട് രണ്ട് വർഷത്തിലധികമായി. ഈ കോവിഡ് കാലത്ത് സാധാരണക്കാരന് പണം പിൻവലിക്കാൻ സാധിക്കുന്ന”എ.ടി.എംകൗണ്ടർ”പ്രവർത്തനം നിലച്ചിട്ട് ബേങ്ക് അധികൃതർ തിരിഞ്ഞു നോക്കിയിട്ടില്ല. ATM ൻ്റെ ഏറ്റവും വലിയ ഗുണഭോക്താക്കളായ വെസ്റ്റേൺ ഇന്ത്യാ പ്ലൈവുഡ് വേണ്ട രീതിയിൽ ഇടപെട്ടിരുന്നുവെങ്കിൽ അത് പ്രവർത്തനക്ഷമമായിരുന്നേനേ എന്നാണ് നാട്ടുകാർ പറയുന്നത്. വെസ്റ്റേൺ ഇന്ത്യാ പ്ലൈവുഡ്സിൻ്റെ വിദേശ കച്ചവട വിനിമയമടക്കം കോടികളുടെ ബിസിനസ്സാണ് ഇന്ത്യൻ ഓവർസീസ് വളപട്ടണം ശാഖകൾ വഴി നടക്കുന്നത്. വെസ്റ്റേൺ ഇന്ത്യ പ്ലൈവുഡ്സിലെ ആയിരക്കണക്കിന് ജീവനക്കാരുടെ ലക്ഷങ്ങൾ വരുന്ന വേതന വിതരണമടക്കം ഇന്ത്യൻ ഓവർസീസ് ബാങ്ക് വഴിയാണ് നടക്കുന്നത്. എന്നിട്ടും തൊഴിലാളികൾക്ക് ഉപകാരപ്രദമാവുന്ന ATM തുറന്ന് പ്രവർത്തിപ്പിക്കാൻ നടപടി എടുക്കുന്നില്ല. ധാരാളം വഴിയാത്രക്കാർ സഞ്ചരിക്കുന്ന വെസ്റ്റേൺ ഇന്ത്യാ പ്ലൈവുഡ്സിന് സമീപത്തെ ഈ ATM പ്രവർത്തനക്ഷമമാക്കാൻ വെസ്റ്റേൺ ഇന്ത്യാ പ്ലെവുഡ്സിലെ ജീവനക്കാരും , സ്ഥാപനാധികാരികളും ബാങ്കിന് മേൽ സമ്മർദ്ധം ചെലുത്തി പ്രവർത്തനക്ഷമമാക്കുവാനുള്ള നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: