പൊതുസ്ഥലത്ത് നിക്ഷേപിച്ച മാലിന്യം നഗരസഭ തിരികെ എടുപ്പിച്ചു

തലശ്ശേരി പുതിയ ബസ്റ്റാൻ്റിൽ സ്ഥിതി ചെയ്യുന്ന എം.ആർ.എ ബെയ്ക്കറി യുടെ പിറക് വശത്ത് സ്ഥിതി ചെയ്യുന്ന ഒഴിഞ്ഞ സ്ഥലത്ത് നിക്ഷേപിച്ച വിവാഹ വീട്ടിലെ മാലിന്യം നഗരസഭ ആരോഗ്യ വിഭാഗം ഇടപെട്ട് തിരികെ എടുപ്പിച്ചു.കൂടാതെ നിക്ഷേപിച്ചവരിൽ നിന്ന് പിഴയും ഈടാക്കി. ഹെൽത്ത് സൂപ്പർവൈസർ പ്രമോദിൻ്റെ നേതൃത്വത്തിലുള്ള നഗരസഭയുടെ ആരോഗ്യ വിഭാഗത്തിൻ്റെ പതിവു പരിശോധനയിലാണ് ഇക്കാര്യം ശ്രദ്ധയിൽ പെട്ടത്. പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് പൊതുജനപങ്കാളിത്തത്തോടെ നഗരസഭ ആരോഗ്യ വിഭാഗം ഇത്തരം സ്ഥലങ്ങൾ ശുചീകരണം നടത്തിയിരുന്നു. ക്ലീൻ സിറ്റി ഗ്രീൻ സിറ്റി ക്യാമ്പയിൻ്റെ ഭാഗമായി നഗരസഭ മാലിന്യശേഖരണം ഉൾപ്പടെയുള്ള പദ്ധതികളുമായി മുൻപോട്ട് പോകുമ്പോഴാണ് ഇത്തരം സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങൾ നടന്നുവരുന്നത്.തുടർ ദിവസങ്ങളിൽ പരിശോധന കർശനമാക്കാനും നിയമം ലംഘിക്കുന്നവരിൽ നിന്നും കനത്ത പിഴ ഈടാക്കും 

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: