പോക്സോ കേസിൽ നാടോടി യുവതി അറസ്റ്റിൽ

കണ്ണൂർ:ബലൂൺ വില്പന നടത്തുന്ന നാടോടിസംഘത്തിലെ
പ്രായപൂർത്തിയാകാത്ത പെൺ കുട്ടിയെ തീവണ്ടിയിൽ തട്ടി കൊണ്ടുപോയ ശേഷം യുവതിയുടെ
ഭർത്താവിനും സുഹൃത്തുക്കൾക്കും കൈമാറി ലൈംഗീകപീഡനത്തിനിര യാക്കിയ സംഭവത്തിൽ
പോക്സോ നിയമപ്രകാരം കേസിൽ യുവതി പിടിയിൽ.
കണ്ണൂരിൽ റോഡരികിൽ ബലൂൺ വില്പന നടത്തിയിരുന്ന
രാജസ്ഥാൻ സ്വദേശിനി പൂജ (26)
യെയാണ് ടൗൺ പോലീസ് ഇൻസ്പെക്ടർ ശ്രീജിത്ത്കൊടേരി അറസ്റ്റു ചെയ്തത്. കണ്ണൂരിൽ നിന്നും
കുട്ടിയുമായി കടന്നുകളഞ്ഞ സംഘം തലശേരിയിൽ വെച്ചാണ് പിടിയിലായത്. എസ്.ഐ. ഹാരിസ്,
സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ഷാജി, അജയൻ
എന്നിവരും പോലീസ് സംഘത്തിലുണ്ടായിരുന്നു. ഇക്കഴിഞ്ഞ
എപ്രിൽ ഒമ്പതിനാണ് കേസിനാസ്പദമായ സംഭവം .
കണ്ണൂർ മുനീശ്വരൻ കോവിലിന്
സമീപം ബലൂൺ വില്പനക്കാരനായ രാജസ്ഥാൻ സ്വദേശിയുടെ
പ്രായപൂർത്തിയാകാത്ത മകളെയാണ് യുവതിയുടെ നേതൃത്വത്തിൽ കടത്തികൊണ്ടുപോയത്.
പെൺകുട്ടിയുടെ മൊഴിയെടുത്ത
പോലീസപോക്സോ നിയമപ്രകാരം കേസെടുത്ത് അന്വേഷണം
ഊർജിതമാക്കിയിരുന്നു. അറസ്റ്റിലായ പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: